ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി

Editor

തിരുവനന്തപുരം: തനിക്കെതിരെ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു (കെസിആര്‍) നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. തെലങ്കാനയിലെ എംഎല്‍എമാരെ കാണുകയോ അവരുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ആരോപണം ഉന്നയിച്ചവര്‍ തെളിവുകള്‍ കൊണ്ടുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള ആളുകള്‍ തന്നോട് സംസാരിക്കാറുണ്ടെന്നും ഇവര്‍ ഏതെങ്കിലും പാര്‍ട്ടിയുടെ ഏജന്റുമാരാണോയെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നില്‍ക്കുന്ന ചിത്രം പ്രചരിക്കുന്നുണ്ടെന്നും അതു തന്റെ ഫെയ്‌സ്ബുക് അക്കൗണ്ടിലെ ചിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആ ചിത്രം ആര്‍ക്കുവേണമെങ്കിലും ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. കെസിആര്‍ കോടതിയെ സമീപിക്കുമെന്ന് പറഞ്ഞതു സംബന്ധിച്ച ചോദ്യത്തിന്, ‘അത് കാണാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

തെലങ്കാനയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷന്‍ താമര’ പദ്ധതിക്കു പിന്നിലെ കേന്ദ്രബിന്ദു തുഷാറാണെന്ന് കെസിആര്‍ കഴിഞ്ഞ ദിവസമാണ് ആരോപിച്ചത്. ടിആര്‍എസിന്റെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനായ തുഷാറാണെന്നായിരുന്നു കെസിആറിന്റെ ആരോപണം. തുഷാറിന്റെ ഏജന്റുമാര്‍ ടിആര്‍എസിന്റെ എംഎല്‍എമാരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന വിഡിയോയും കെസിആര്‍ വാര്‍ത്താസമ്മേളനം വിളിച്ച് പുറത്തുവിട്ടിരുന്നു. തെളിവുകള്‍ ജുഡീഷ്യറിക്കു കൈമാറുമെന്നും കെസിആര്‍ വ്യക്തമാക്കിയിരുന്നു.

 

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വടക്കടത്തുകാവില്‍ മാരുതി വാനുമായി കൂട്ടിയിടിച്ച് ടാങ്കര്‍ ലോറി മറിഞ്ഞു: ലോറിയിലുണ്ടായിരുന്ന 12,000 ലിറ്റര്‍ പെട്രോള്‍ ചോരുന്നു: ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ അപകടമേഖല

ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ