വടക്കടത്തുകാവില്‍ മാരുതി വാനുമായി കൂട്ടിയിടിച്ച് ടാങ്കര്‍ ലോറി മറിഞ്ഞു: ലോറിയിലുണ്ടായിരുന്ന 12,000 ലിറ്റര്‍ പെട്രോള്‍ ചോരുന്നു: ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ അപകടമേഖല
അടൂര്‍: എംസി റോഡില്‍ വടക്കടത്ത്കാവില്‍ പെട്രോള്‍ നിറച്ചു വന്ന ടാങ്കര്‍ ലോറിയും ഒമിനി വാനും തമ്മില്‍ കൂട്ടിയിടിച്ച് അപകടം.12,000ലിറ്റര്‍ പെട്രോള്‍ ആണ് വണ്ടിയില്‍ ഉള്ളത്. 12.45 ഓടെയാണ് അപകടം ഉണ്ടായത്.
ഒമ്നി വാനില്‍ ഉണ്ടായിരുന്നവര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തു നിന്നും പെട്രോളുമായി വന്നതാണ് ടാങ്കര്‍ ലോറി. പെട്രോള്‍ ലീക്ക് ചെയ്യുന്നതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടൂരിന് പുറമെ കൊട്ടാരക്കര, പത്തനംതിട്ട ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും ടീം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. വൈദ്യുതി ബന്ധം പൂര്‍ണമായി വിഛേദിച്ചു. ടാങ്കറില്‍ നിന്ന് പെട്രോള്‍ ഒഴുകി കൊണ്ടിരിക്കുകയാണ്.
ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ അപകടമേഖലയായി പ്രഖ്യാപിച്ചു. പാരിപ്പളളി ബോട്ട്ലിങ് പ്ലാന്‍്റില്‍ നിന്ന് റെസ്‌ക്യൂവാനും സ്പെയര്‍ വെഹിക്കിളും സംഭവ സ്ഥലത്ത് വന്നു. എംസി റോഡില്‍ പൂര്‍ണമായും ഗതാഗതം തടസപ്പെട്ടു.
Your comment?