അടൂര്‍ ഗവ.ആശുപത്രിയില്‍ നവജാത ശിശു മരിച്ചു :പരിശോധന പോലും നടത്താന്‍ ഡോക്ടര്‍ തയ്യാറായില്ല

Editor

അടൂർ: പ്രസവത്തിനു മുമ്പ് നവജാത ശിശു മരിച്ച സംഭവം ഡോക്ടറുടെ അലംഭാവമാണെന്ന പരാതിയുമായി യുവതിയുടെ ബന്ധുക്കൾ. കൊല്ലം ഐവർകാല നടുവിൽ പുത്തനമ്പലം വിഷ്ണു ഭവനത്തിൽ വിനീതിന്റേയും രേഷ്മ രഘു(21)വിന്റേയും നവജാത ശിശുവാണ് വ്യാഴാഴ്ച ദിവസം അടൂർ ഗവ.ആശുപത്രിയിൽ വച്ച് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് ഡോക്ടറുടെ നിർദ്ദേശപ്രകാരം രേഷ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വ്യാഴാഴ്ച പ്രസവിക്കുനുള്ള മരുന്ന് നൽകിയ ശേഷം പ്രസവമുറിയിൽ പ്രവേശിപ്പിച്ചതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് അസഹനീയമായ വേദന അനുഭവപ്പെട്ടപ്പോൾ ഡോക്ടറെ വിവരം അറിയിച്ചു. ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കാൻ ഡോക്ടറോട് അപേക്ഷിച്ചിരുന്നതായും ബന്ധുക്കൾ അവകാശപ്പെടുന്നു. പക്ഷെ പരിശോധന പോലും നടത്താൻ ഡോക്ടർ തയ്യാറായില്ല. രാവിലെ 11-ന് കുട്ടിയ്ക്ക് അനക്കമില്ല എന്ന് രേഷ്മ നഴ്‌സുമാരെ അറിയിച്ചു. ഇതിനെ തുടർന്ന് ഡോക്ടർ സ്ഥലത്തെത്തി പരിശോധിച്ച ശേഷം പ്രസവ മുറി വിട്ട് പുറത്തേക്ക് പോയി. പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞാണ് തിരികെയെത്തിയതെന്നും രേഷ്മയുടെ ഭർത്താവ് വിനീത് ആരോപിക്കുന്നു.

കുറച്ചു നേരം കഴിഞ്ഞ് ഡോക്ടർ പുറത്തു കാത്തിരുന്ന തങ്ങളോട് കുട്ടി മരിച്ചുവെന്നും മൃതദേഹപരിശോധനയ്ക്കായി ഒരു പേപ്പർ തന്നിട്ട് ഒപ്പിടാനും ആവശ്യപ്പെട്ടു. അപ്പോഴും കുട്ടി രേഷ്മയുടെ വയറിനുള്ളിൽ തന്നെയായിരുന്നുവെന്നും വിനീത് വ്യക്തമാക്കുന്നു. കൊണ്ടുവന്ന പേപ്പറിൽ ഒപ്പിടാൻ ഡോക്ടർ തിടുക്കം കാണിക്കുകയായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഒടുവിൽ ശസ്ത്രക്രീയയിലൂടെ കുട്ടിയെ പുറത്തെടുത്തു. നവജാത ശിശു മരിക്കാൻ ഇടയായ സംഭവത്തിൽ ആരോഗ്യമന്ത്രിക്കും ആരോഗ്യ വകുപ്പിനും പരാതി നൽകുമെന്ന് രേഷ്മയുടെ ബന്ധുക്കൾ പറഞ്ഞു. സ്‌കാനിംങ് സമയത്തോ മറ്റോ കുട്ടിക്ക് പ്രശ്‌നമില്ലായിരുന്നു. എന്നാൽ കുട്ടിയെ പുറത്തെടുത്തപ്പോൾ കുട്ടിയുടെ തലയിൽ പുക്കുൾക്കൊടി ചുറ്റിയിരുന്നതായും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. സംഭവത്തിൽ വീട്ടുകാരുടെ പരാതിയെ തുടർന്ന് അസ്വഭാവിക മരണത്തിന് അടൂർ പോലീസ് കേസെടുത്തു

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പന്തളത്ത് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറ്

പത്തനംതിട്ട ജില്ലയില്‍ മൂന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ക്ക് താഴു വീണു: രണ്ടിടത്ത് എന്‍ഐഎയും ഒരിടത്ത് കേരളാ പൊലീസും പൂട്ടി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ