ഏനാത്തിന് സമീപം എം സി റോഡില്‍ പുതുശ്ശേരി ഭാഗത്ത് ട്രാവലറിനു തീ പിടിച്ചു
അടൂര്‍: ഏനാത്തിന് സമീപം എം സി റോഡില്‍ പുതുശ്ശേരി ഭാഗത്ത് ട്രാവലറിനു തീ പിടിച്ചു. അഞ്ചല്‍ നിന്നും വാങ്ങിക്കൊണ്ട് വന്ന സെക്കന്‍ഡ് ഹാന്‍ഡ് വാഹനത്തിനാണ് തീ പിടിച്ചത്. അടൂര്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാര്‍ ഗ്രേഡ് അസി സ്റ്റേഷന്‍ ഓഫീസര്‍ കെ ജി രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. രാത്രി ഒന്‍പതേ മുക്കാലോടെ ആയിരുന്നു സംഭവം. തീ പടരുന്നത് ശ്രദ്ധയില്‍ പെട്ട ഉടന്‍ വാഹനം നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങിയതിനാല്‍ അപകടം ഒഴിവായി. തിരുവല്ല സ്വദേശി ഷാജിയുടെ ഉടമസ്ഥതയില്‍ ഉള്ള ട്രാവലര്‍ ആണ് അപകടത്തില്‍ പെട്ടത്. കുറ്റൂര്‍ സ്വദേശി ആയ റഷീദ് ആണ് വാഹനം ഓടിച്ചിരുന്നത്. വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അരുണ്‍ജിത്ത്, പ്രദീപ്, അജീഷ് എം സി, അനീഷ് കുമാര്‍, സജാദ് എന്നിവര്‍ അഗ്‌നിശമന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആയി
Your comment?