ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആരോണ്‍ ഫിഞ്ച് രാജ്യാന്തര ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍
സിഡ്‌നി :ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആരോണ്‍ ഫിഞ്ച് രാജ്യാന്തര ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നാളെ നടക്കുന്ന മൂന്നാം മത്സരം തന്റെ രാജ്യാന്തര ഏകദിന കരിയറിലെ അവസാന മത്സരമായിരിക്കുമെന്ന് ഫിഞ്ച് പ്രഖ്യാപിച്ചു. അതേസമയം, അടുത്ത മാസം സ്വന്തം നാട്ടില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ മുപ്പത്തഞ്ചുകാരനായ ഫിഞ്ച് തന്നെയാകും ഓസീസ് ടീമിനെ നയിക്കുക. 2015ല്‍ ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമില്‍ അംഗമായിരുന്നു. 2020ല്‍ ഏറ്റവും മികച്ച ഓസ്‌ട്രേലിയന്‍ ഏകദിന താരത്തിനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്.
2018ലെ കുപ്രസിദ്ധമായ പന്തു ചുരണ്ടല്‍ വിവാദത്തിനു പിന്നാലെയാണ് ഫിഞ്ച് ഓസീസ് ടീമിന്റെ നായകസ്ഥാനത്ത് എത്തിയത്. 2019ലെ ഏകദിന ലോകകപ്പില്‍ ഓസീസ് ടീമിനെ സെമിയിലെത്തിക്കാനായി. കരിയറിലാകെ 145 മത്സരങ്ങളില്‍നിന്നായി 39.13 ശരാശരിയില്‍ 5401 റണ്‍സാണ് സമ്പാദ്യം. ഇതില്‍ 17 സെഞ്ചറികളും 30 അര്‍ധസെഞ്ചറികളും ഉള്‍പ്പെടുന്നു. പുറത്താകാതെ നേടിയ 153 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ നാലു വിക്കറ്റുകളും ഫിഞ്ച് വീഴ്ത്തിയിട്ടുണ്ട്.
‘അവിസ്മരണീയമായ ഒരുപിടി ഓര്‍മകള്‍ നിറഞ്ഞ രസകരമായൊരു യാത്രയായിരുന്നു ഇത്. ഏകദിനത്തിലെ എക്കാലത്തെയും മികച്ച ചില ടീമുകളുടെ ഭാഗമാകാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. മഹാന്‍മാരായ താരങ്ങള്‍ക്കൊപ്പം കളിക്കാനും കളത്തിനു പുറത്ത് ഒട്ടേറെ മഹാന്‍മാരുമായി സഹകരിക്കാനും സാധിച്ചു’ – വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ഫിഞ്ച് പറഞ്ഞു.
Your comment?