പാക്കിസ്ഥാനു പിന്നാലെ ശ്രീലങ്കയോടും തോറ്റ് ഇന്ത്യന്‍ ടീം
ദുബായ്: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനു പിന്നാലെ ശ്രീലങ്കയോടും തോറ്റ് ഇന്ത്യന്‍ ടീം. നെഞ്ചിടിപ്പേറ്റിയ കളിയില്‍ 6 വിക്കറ്റിനാണ് ശ്രീലങ്ക ജയിച്ചത്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ആദ്യം രണ്ട് ഓവറിനുള്ളില്‍ കെ.എല്‍.രാഹുലും വിരാട് കോലിയും പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പോരാട്ടമാണ് ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ള സ്‌കോര്‍ നല്‍കിയത്. നിശ്ചിത ഓവറില്‍ ഇന്ത്യ 173 റണ്‍സ് എടുത്തു. എന്നാല്‍ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക തുടക്കം മുതല്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ശ്രീലങ്കയോടും തോറ്റതോടെ ഫൈനല്‍ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു.
തുടക്കത്തില്‍ പതറിപ്പോയ ഇന്ത്യ, ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പോരാട്ടത്തിലൂടെ പിടിച്ചു നില്‍ക്കുകയായിരുന്നു. 7 ഏഴ് ബോളില്‍ 6 റണ്‍സ് എടുത്ത രാഹുല്‍ പുറത്തായതോടെ ആരാധകര്‍ ആശങ്കയിലായി. പിന്നാലെ ഇറങ്ങിയ കോലി ഒറ്റ റണ്‍സ് പോലും എടുക്കാതെ മടങ്ങി. ദില്‍ഷന്‍ മധുശങ്കയാണ് കോലിയുെട കുറ്റി തെറിപ്പിച്ച് ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചത്. നാല് ബോളില്‍ ഒരു റണ്‍സും എടുക്കാന്‍ കോലിക്കായില്ല. 13 റണ്‍സ് മാത്രമുള്ളപ്പോഴാണ് വിരാട് കോലിയും രാഹുലും പുറത്തായത്. 41 ബോളില്‍ 72 റണ്‍സാണ് രോഹിത് എടുത്തത്. രോഹിത്തിന് ഒപ്പം നിന്ന് സൂര്യകുമാര്‍ യാദവ് 34 റണ്‍സ് എടുത്തു. ഹര്‍ദിക് പാണ്ഡ്യയും ഋഷഭ് പന്തും 17 റണ്‍സ് വീതം എടുത്തു. ദീപക് ഹൂഡയ്ക്ക് മൂന്ന് റണ്‍സ് മാത്രമെ എടുക്കാനായുള്ളു.
Your comment?