അടൂര്‍ നഗരസഭാ ചെയര്‍മാന്‍ രാജിവെക്കണം: ആബിദ് ഷെഹിം

Editor

അടൂര്‍: സഹകരണ ബാങ്കുകളെ ഗുണ്ടായിസം കാണിച്ച് പിടിച്ചെടുക്കാമെന്ന് കരുതിയാല്‍ നോക്കി നില്‍ക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ആബിദ് ഷെഹിം പറഞ്ഞു. പന്നിവിഴ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ ദിവസം സ്ഥാനാര്‍ത്ഥിയും, യൂത്ത് കോണ്‍ഗ്രസ് അടൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായ അരവിന്ദ് ചന്ദ്രശേഖറിനെ മര്‍ദിക്കുകയും, കള്ളക്കേസ് നല്‍കുകയും, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബാങ്ക് അധികൃതരുടെ ശ്രമങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഭവ ദിവസം ഔദ്യോഗിക പദവിയും വാഹനവും ദുരുപയോഗം ചെയ്ത് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അടൂര്‍ നഗരസഭാ ചെയര്‍മാന്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നിയോജക മണ്ഡലം പ്രസിഡന്റ് റിനോ. പി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന്‍, അംജിത് അടൂര്‍, സജു തെങ്ങമം, നിതീഷ് പന്നിവിഴ, ചാര്‍ളി ഡാനിയേല്‍, ടിനു.എം.തോമസ്, ജെറിന്‍ ജേക്കബ്, രാഹുല്‍ കൈതക്കല്‍, തൗഫീഖ് രാജന്‍, റോബിന്‍ ജോര്‍ജ്ജ്, എബി ആനന്ദപ്പള്ളി, ടിറ്റോ ഏഴംകുളം, എബിന്‍ സജീവ് എന്നിവര്‍ പ്രസംഗിച്ചു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

നിപ്പ ബാധിച്ച് മരിച്ചനഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനായി

അടുത്ത 3 മണിക്കൂറില്‍ കനത്ത മഴയ്ക്ക് സാധ്യത: മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ