നിപ്പ ബാധിച്ച് മരിച്ചനഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനായി

Editor

വടകര:രോഗീപരിചരണത്തിനിടെ നിപ്പ ബാധിച്ച് മരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശിനി നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനായി. അധ്യാപികയായ കൊയിലാണ്ടി സ്വദേശി പ്രതിഭയാണ് വധു. വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തിലായിരുന്നു ചടങ്ങ്.

പുതിയ ജീവിതത്തിലേക്കു കടക്കുകയാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും സജീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. റിതുല്‍, സിദ്ധാര്‍ഥ് എന്നിവരാണ് സജീഷിന്റെ മക്കള്‍. പ്രതിഭയ്ക്ക് ദേവപ്രിയ എന്നൊരു മകളുണ്ട്. ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.കെ.ശൈലജ എന്നിവര്‍ സജീഷിനും പ്രതിഭയ്ക്കും ആശംസ അറിയിച്ചിരുന്നു.

2018ലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന ലിനി നിപ്പ ബാധിച്ച് മരിച്ചത്. സജീഷ് നിലവില്‍ ആരോഗ്യവകുപ്പില്‍ ജീവനക്കാരനാണ്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പത്തനംതിട്ടയില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോട്ടയത്ത് മൂന്ന് താലൂക്കിലും അവധി

അടൂര്‍ നഗരസഭാ ചെയര്‍മാന്‍ രാജിവെക്കണം: ആബിദ് ഷെഹിം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ