‘വിലക്കിഴിവിന്റെ മഹാത്ഭുതമെന്ന് ..അത്ഭുതം കണ്ട് ഞെട്ടി ബിസ്‌കറ്റ് വാങ്ങിയവര്‍’
കടമ്പനാട്: വിലക്കുറവിന്റെ മഹാത്ഭുതമെന്ന് പറഞ്ഞ് കല്ലുകുഴിയില്‍ മൂന്നു ദിവസം മുന്‍പ് ആരംഭിച്ച ത്രിവേണി സുപ്പര്‍ മാര്‍ക്കറ്റിനെ കുറിച്ച് തുടക്കത്തിലേ പരാതി ഉയരുന്നു. ഉല്‍പന്നത്തിന്റെ എംആര്‍പിയേക്കാള്‍ കൂടുതല്‍ പണം ഈടാക്കുന്നുവെന്നാണ് ആക്ഷേപം. 35 രൂപ വിലയുള്ള ബിസ്‌കറ്റിന് 40 രൂപ എംആര്‍പി കാണിക്കുകയും മൂന്ന് രൂപ കിഴിവ് രേഖപ്പെടുത്തി 37 രൂപയ്ക്ക് വില്‍പ്പന നടത്തുകയും ചെയ്തതാണ് വിവാദമായിരിക്കുന്നത്.
35 രൂപ വിലയുള്ള രണ്ടു പായ്ക്കറ്റ് ബിസ്‌കറ്റ് വാങ്ങിയ ഉപഭോക്താവ് എംആര്‍പി അനുസരിച്ച് 70 രൂപ നല്‍കിയാല്‍ മതി. പക്ഷേ, ഇവിടെ നല്‍കേണ്ടി വന്നത് 74 രൂപയാണ്. അതായത് നാലു രൂപ അധികം നല്‍കേണ്ടി വന്നു. ഇതു സംബന്ധിച്ച ചിത്രവും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ ത്രിവേണി ഇന്‍ ചാര്‍ജ് പി. സോമന്റേതായി ഒരു കുറിപ്പും പുറത്തു വന്നു. പരാതിക്ക് കാരണമായത് തിരക്ക് കാരണം വന്ന വീഴ്ചയാണെന്നും മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാമെന്നുമാണ് സോമന്‍ പറയുന്നത്.
മൂന്നു ദിവസം മുന്‍പാണ് കടയുടെ ഉദ്ഘാടനം കഴിഞ്ഞത്. തിരക്കിട്ട് ബാര്‍ കോഡ് ഒട്ടിച്ചപ്പോള്‍ വന്ന പിശകാണ്. കെയ്സ് വന്നത് മാറിപ്പോയിരുന്നു. ഇതു സംബന്ധിച്ച് കൂടുതല്‍ പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
Your comment?