ചാര്‍ജ് ചെയ്തു കൊണ്ടിരുന്ന ഓപ്പോ റെനോ 2 മോഡല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു
കോന്നി: ചാര്‍ജ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഭയന്നു പോയ വീട്ടുകാര്‍ വീടുവിട്ടോടി. ഇന്ന് പുലര്‍ച്ചെ നാലരയോടെ കോന്നി എലിയറയ്ക്കലിലാണ് സംഭവം. കാളന്‍ചിറ വീട്ടില്‍ ആഷിക്കിന്റെ ഓപ്പോ റെനോ 2 മോഡല്‍ ഫോണാണ് പൊട്ടിത്തെറിച്ചത് .
മുപ്പതു ശതമാനം ഉള്ള ബാറ്ററി ചാര്‍ജ് ചെയ്തു പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ വലിയ പുക ഉയരുകയും ഏതാനും നിമിഷങ്ങള്‍ക്ക് ഉള്ളില്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. കുട്ടികളെയും കൊണ്ട് ആഷിക്ക് പുറത്തു ചാടിയതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി .ഫോണ്‍ പൂര്‍ണ്ണമായും കരിഞ്ഞു പോയി .
ഇതേ പോലുള്ള സംഭവങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട് . മൊബൈല്‍ ബാറ്ററി ഷോര്‍ട്ടായാല്‍ പൊട്ടി തെറിക്കാന്‍ സാധ്യത കൂടുതലാണെന്ന് മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്മാര് പറയുന്നു.
Your comment?