മഴ കനത്തപ്പോഴും റോഡരികില്‍ വെള്ളം കെട്ടിക്കിടക്കുമ്പോളും തകൃതിയായി കോണ്‍ക്രീറ്റ് ‘അടൂര്‍ ഇങ്ങനാണ് ഭായി’

അടൂര്‍: ഒരു ചെറിയ ചാറ്റല്‍ മഴ, പെട്ടെന്ന് ഒരു കോണ്‍ക്രീറ്റ് മിക്‌സര്‍ മിഷീന്‍ വാഹനം വന്നു നില്‍ക്കുന്നു. തുടര്‍ന്ന് വേഗത്തില്‍ കോണ്‍ക്രീറ്റ് നടക്കുന്നു. ഒരു ഘട്ടത്തില്‍ ആര്‍ക്കും ഒന്നും പിടികിട്ടാത്ത അവസ്ഥ. പിന്നെ മഴ കനത്തപ്പോഴും വിട്ടു നല്‍കാന്‍ പണിക്കാര്‍ തയ്യാറായില്ല. റോഡരികില്‍ മഴവെള്ളം കെട്ടിക്കിടക്കുമ്പോളും തകൃതിയായി കോണ്‍ക്രീറ്റ് നടത്തി. ഇത് അടൂര്‍ മോഡേണ്‍ വേയ് ബ്രിഡ്ജിനും അടൂര്‍ മഹാത്മജന സേവന കേന്ദ്രത്തിനും സമീപം ചൊവ്വാഴ്ച നടന്ന പണിയാണിത്. റോഡരികില്‍ വിരിപ്പു കട്ട നിരത്തുന്നതിന്റെ ഭാഗമായിട്ടാണ് കോണ്‍ക്രീറ്റ് നടന്നത്. അതും ഉത്തരവാദിത്വപ്പെട്ടവരുടെ മേല്‍നോട്ടത്തിലായിരുന്നു പണി നടന്നത്. കോണ്‍ക്രീറ്റ് നടക്കുന്നതിനിടയില്‍ തടിയുമായി വന്ന ഒരു പിക്ക് അപ്പ് കോല്‍ക്രീറ്റ് ചെയ്ത ഭാഗത്ത് കയറുകയും ചെയ്തു. ഇതോടെ കോണ്‍ക്രീറ്റ് ഇളകി. പക്ഷെ വിട്ടു നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. പെരു മഴയത്തും പണി നിര്‍ത്തിയില്ല.
ഇതോടെ നാട്ടുകാര്‍ അങ്ങിങ്ങായി കൂടി. അധികൃതര്‍ക്ക് ആകെ സംശയമായതോടെ വലിയ മഴയത്തെ പണി നിര്‍ത്തി. മഴ അല്‍പ്പം ശമിച്ചതോടെ വീണ്ടും കോണ്‍ക്രീറ്റ് ആരംഭിച്ചു.പക്ഷെ വെള്ളക്കെട്ടിലായിരുന്നു പിന്നെ നടന്ന പണി. പണി നടക്കുമ്പോള്‍ നാട്ടുകാര്‍ക്ക് അടുത്തു പോയി ചോദിക്കാന്‍ പോലും ശക്തമായ മഴ കാരണം കഴിഞ്ഞില്ലെന്ന് സമീപത്തെ വ്യാപാരികള്‍ പറയുന്നു. ഒടുവില്‍ സംഗതി വഷളാകും എന്ന് തോന്നിയതോടെ ബാക്കി വന്ന കോണ്‍ക്രീറ്റ് അരികില്‍ ഇട്ട് രാത്രി 7.30 വരെ പണിക്കാരെ ഉപയോഗിച്ച് നിരത്തി അധികൃതര്‍ തടിതപ്പി. ഇതാണോ അടൂരില്‍ നഗര വികസനത്തിന്റെ പേരില്‍ നടക്കുന്ന പണികള്‍ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഇങ്ങനെ കോണ്‍ക്രീറ്റ് ചെയ്താല്‍ എത്ര ദിവസം നില്‍ക്കുമെന്ന സംശയവും നാട്ടുകാര്‍ പ്രകടമാക്കുന്നു
Your comment?