മിത്രപുരത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചു: വാഹനം വീണത് അടുത്ത പറമ്പില്‍: രണ്ടു പേര്‍ക്ക് പരുക്ക്

അടൂര്‍: മിത്രപുരത്ത് സൂപ്പര്‍ ഫാസ്റ്റ് ഓട്ടോറിക്ഷയിലിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന പൂങ്കാവ് പത്മതീര്‍ത്ഥം ബിജു മനോജ്,പെരിങ്ങനാട് പുത്തന്‍ചന്ത ജയപുരത്ത് റിജു ഭവനില്‍ റെജി (58) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഗുരുതരമായിപരുക്കേറ്റ റെജിയെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിച്ചു.
ആറരയോടെ മിത്രപുരം അരമനപ്പടിക്ക് സമീപം ആണ് പമ്പിന് മുന്‍ വശത്ത് ആയിരുന്നു അപകടം. ബസ് ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓട്ടോറിക്ഷ സമീപത്തെ പുരയിടത്തിലേക്ക് തെറിച്ച് വീണു. ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. തിരുവനന്തപുരത്ത് നിന്നും ആലുവായ്ക്ക് പോയ ആലുവ ഡിപ്പോയുടെ ബസാണ് അപകടത്തില്‍ പെട്ടത്.
Your comment?