പൊട്ടിവീണു കിടന്ന വൈദ്യുതി കമ്പി കണ്ടില്ല: പ്രഭാത സവാരിക്കിറങ്ങിയ വയോധിക ഷോക്കേറ്റു മരിച്ചു: രക്ഷിക്കാന്‍ ശ്രമിച്ച മകനും ചെറുമകനും ഷോക്കേറ്റു
ഏനാത്ത്: തലേന്ന് രാത്രിയിലുണ്ടായ കാറ്റിലും മഴയിലും പൊട്ടിവീണു കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു. വീണു കിടക്കുന്ന മാതാവിനെ പിടിച്ച് ഉയര്‍ത്താന്‍ ശ്രമിച്ച മകനും ചെറുമകനും ഷോക്കേറ്റുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഏനാത്ത് റഹ്മാന്‍ മന്‍സിലില്‍ പാത്തുമുത്ത്(82) ആണ് മരിച്ചത്. മകന്‍ റഷീദിനും ചെറുമകന്‍ അല്‍ത്താഫ് റഷീദും രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് സംഭവം. പതിവുപോലെ പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു പാത്തുമ്മ. ഈ സമയം പുറത്ത് അസാധാരണമായ ഒരു ശബ്ദം കേട്ടാണ് റഷീദും മകന്‍ അല്‍ത്താഫും പുറത്തേക്ക് ചെല്ലുന്നത്.
താഴെ വീണു കിടക്കുകയായിരുന്ന പാത്തുമ്മയെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കവെയാണ് ഇവര്‍ക്ക് ഷോക്കേറ്റത്. ഉടന്‍ പാത്തുമ്മയുടെ ശരീരത്തില്‍ നിന്നും കൈവിട്ടതിനാല്‍ വലിയ അപകടം ഒഴിവായി. വെള്ളിയാഴ്ച രാത്രി ഏനാത്ത് ഭാഗത്ത് നല്ല മഴയും കാറ്റുമുണ്ടായിരുന്നു. അപ്പോള്‍ പൊട്ടിവീണതാകാം കമ്പിയെന്ന് കരുതുന്നു. ഭര്‍ത്താവ്: പരേതനായ നാഗൂര്‍ മീരാന്‍ റാവുത്തര്‍. മക്കള്‍: മുഹമ്മദ് സാലി, റഷീദ്, സലീന,പരേതനായ സലിം. മരുമക്കള്‍: റഹിം, ഹസീന(എസ്.സി.പി.ഒ പത്തനംതിട്ട), ഷൈലജ, സെലീന.
Your comment?