ജല അതോറിറ്റിയുടെ കുഴിയില്‍ അകപ്പെട്ട് യുവതിക്ക് പരിക്ക്

ഏനാദിമംഗലം : വാട്ടര്‍ അതോറിറ്റി ജലവിതരണവുമായി ബന്ധപ്പെട്ട് വെട്ടിപ്പൊളിച്ച് റോഡില്‍ കുഴിയായിക്കിടന്നിടത്ത് മറിഞ്ഞുവീണ് ഇരുചക്രവാഹന യാത്രികയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
കെ.പി. റോഡില്‍ ഇളമണ്ണൂര്‍ കുതിരമണ്‍ പാലത്തിന് സമീപം തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്തില്‍ എന്‍.ആര്‍.ഇ.ജി.എ ഓവര്‍സിയറായ ഇളമണ്ണൂര്‍ ഇടത്തുണ്ടില്‍ വീട്ടില്‍ എം.മോനിഷയാണ് വാട്ടര്‍ അതോറിറ്റി വെട്ടിപ്പൊളിച്ചിടത്ത് സ്‌കൂട്ടറില്‍നിന്ന് വീണത്. ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കിലും താടിയെല്ലിലും കൈയിലും പൊട്ടലും മുഖത്ത് മുറിവും ഉണ്ട്. മോനിഷയെ ചായലോട് മൗണ്ട് സിയോന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മരുതിമൂട്ടില്‍ വര്‍ക്ക് സൈറ്റില്‍നിന്ന് തിരികെ പഞ്ചായത്തിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.
കുറെ ദിവസം മുന്‍പാണ് കുതിരമണ്‍ പാലത്തിന് സമീപത്തായി വാട്ടര്‍ അതോറിറ്റി റോഡ് വെട്ടിപ്പൊളിച്ചത്.
Your comment?