5:45 pm - Friday April 23, 4128

ആംബുലന്‍സ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിച്ചു കയറി

Editor

കോട്ടയം: രോഗിയുമായി എത്തിയ ആംബുലന്‍സ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിച്ചു കയറി. എംസി റോഡില്‍ ചങ്ങനാശേരി പാലാത്ര ജംക്ഷനു സമീപം ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു അപകടം. പത്തനംതിട്ടയില്‍ നിന്ന് രോഗിയുമായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് വന്ന ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. മുന്‍പില്‍ സഞ്ചരിച്ച കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ ആംബുലന്‍സിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി ചങ്ങനാശേരി പൊലീസ് പറഞ്ഞു.

കോട്ടയം ഭാഗത്തേക്ക് സഞ്ചരിച്ച കാറിലും റോഡരികിലെ പെട്ടിക്കടയിലും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലും തട്ടിയ ശേഷമാണ് ആംബുലന്‍സ് സമീപത്തെ റോട്ടറി ക്ലബ്ബിന്റെ മതിലിലേക്ക് ഇടിച്ചു കയറിയത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ക്ലബ് അംഗങ്ങളുടെ കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് ആംബുലന്‍സില്‍ നിന്ന് ഡ്രൈവര്‍ ഇറങ്ങിയോടിയതായും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലന്‍സില്‍ കയറ്റി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

എസ്.എസ്.എല്‍.സി. പരീക്ഷാഫലം ഇന്ന് മൂന്നിന് മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും

ജല അതോറിറ്റിയുടെ കുഴിയില്‍ അകപ്പെട്ട് യുവതിക്ക് പരിക്ക്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015