5:32 pm - Friday November 25, 5087

പഴമെടുത്ത് തോട്ടിലിട്ടു: വെണ്ണക്കലം എടുത്ത് താഴെയെറിഞ്ഞു: വിഷുക്കണി ഫോട്ടോഷൂട്ട് അലങ്കോലമാക്കി വൈറലാക്കിയ കണ്ണപ്പന്‍ ഇതാ…

Editor

അടൂര്‍: വിഷുവിനോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായത് ഒരു കുഞ്ഞു കണ്ണനായിരുന്നു. വിഷുവിന്റെ ഫോട്ടോ ഷൂട്ടിന് കണിയൊരുക്കി വച്ചിരുന്ന സാധനങ്ങള്‍ ഓരോന്നായി എടുത്ത് തൊട്ടടുത്ത തോട്ടിലെറിയ കുഞ്ഞു ചട്ടമ്പി. അവസാനം വെണ്ണക്കുടമെടുത്ത് നിലത്തെറിയാന്‍ തുടങ്ങുന്ന കണ്ണപ്പന്‍.

ഫോട്ടോഗ്രാഫറെയും അമ്മയെയും ഒരു പോലെ വെട്ടിലാക്കിയ കൊച്ചു കണ്ണന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത് പെട്ടെന്നായിരുന്നു.
ആ വീഡിയോ ഉണ്ടായ വഴി വിവരിക്കുകയാണ് ഫോട്ടോഗ്രാഫറും നടനുമായ ബിനേഷ് എസ് കുമാര്‍. വിഷുച്ചിത്രങ്ങള്‍ പകര്‍ത്താന്‍
വളരെ കഷ്ടപ്പെട്ടാണ് സെറ്റിട്ടത്.

അടൂര്‍ തെങ്ങുംതാരയില്‍ പ്രേം ഗോപാല്‍-രാധിക ദമ്പതികളുടെ മകനാണ് കണ്ണനെയാണ് ഉണ്ണിക്കണ്ണന്റെ വേഷം കെട്ടിച്ചത്. സെറ്റില്‍ എത്തിയതിന് പിന്നാലെ ഉണ്ണിക്കണ്ണന്‍ പണി തുടങ്ങി. ഫോട്ടോ ഷൂട്ടിനായി ഒരുക്കിയ
വിഷുക്കണിയിലെ പഴങ്ങള്‍ ഓരോന്നായി കണ്ണന്‍ വെള്ളത്തിലേക്ക് വലിച്ചെറിയുന്നതാണ് വീഡിയോയില്‍. കണ്ണനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന അമ്മയുടെയും സുഹൃത്ത് അഭിലാഷിന്റെയും നിസ്സഹായാവസ്ഥയും ഫോട്ടോഗ്രാഫറുടെ ബുദ്ധിമുട്ടും വീഡിയോ കാണുന്നവര്‍ക്ക് മനസിലായില്ല.

കണ്ണന്റെ കുസൃതിയിലാണ് എല്ലാവരും ലയിച്ചത്. ഒരു വിധത്തിലാണ് കണ്ണനെ ഒന്ന് അടക്കിയെടുത്തത്. കിടിലന്‍ ചിത്രങ്ങള്‍ ലഭിക്കുകയും ചെയ്തു. പക്ഷേ, ഈ മനോഹര ചിത്രങ്ങളേക്കാള്‍ വൈറലായത് കണ്ണന്റെ കുറുമ്പുകള്‍ ലൈവായി കാണിക്കുന്ന വീഡിയോ ആയിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. എന്തായാലും ഫോട്ടോ ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

തെങ്ങുംതാര ജങ്ഷനില്‍ തന്നെ വെഡിങ് സ്റ്റുഡിയോ നടത്തുകയാണ് ഫോട്ടോഗ്രാഫര്‍ ബിനേഷ് എസ് കുമാര്‍. വിഷുച്ചിത്രം പകര്‍ത്തണം എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വീഡിയോ വൈറല്‍ ആയതില്‍ ഒരുപാട് സന്തോഷം ഉണ്ടെന്നും ഫോട്ടോഗ്രാഫര്‍ ബിനേഷ് പറഞ്ഞു. സിനമയ്ക്ക് സ്റ്റില്‍ ഫോട്ടോഗ്രാഫറായും പ്രവര്‍ത്തിക്കുന്ന ബിനേഷ് പുറത്തിറങ്ങാനിരിക്കുന്ന മൂന്നു ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷവും ചെയ്തിട്ടുണ്ട്.

 

 

 

 

 

 

 

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പത്തനംതിട്ട ജില്ലയില്‍ ‘കടമെടുത്ത്’കാലാവസ്ഥാ നിരീക്ഷണം

വായ്പക്കുടിശിക അടച്ചുതീര്‍ത്തിട്ടും 2 വര്‍ഷത്തിനു ശേഷം വ്യാപാരിയെ അറസ്റ്റ് ചെയ്യാനിടയായത് കേരള ബാങ്ക് ഏഴംകുളം ശാഖയുടെ വീഴ്ചമൂലമെന്ന്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ