ടാറ്റാ കോവിഡ് ആശുപത്രി ഇതര ചികിത്സാ കേന്ദ്രമായി നിലനിര്‍ത്തണമെന്ന് ആവശ്യം
കാസര്‍കോട്: കോവിഡ് വ്യാപനം ഏറെക്കുറെ ഇല്ലാതായതോടെ ചട്ടഞ്ചാല്‍ തെക്കിലെ ടാറ്റാ കോവിഡ് ആശുപത്രി ഇതര ചികിത്സാ കേന്ദ്രമായി നിലനിര്‍ത്തണമെന്ന് ആവശ്യം. ആശുപത്രിയെ ഏതു രീതിയില്‍ ഇനി പ്രയോജനപ്പെടുത്താം എന്നതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പകരം വേറെ ഭൂമി നല്‍കാമെന്ന വ്യവസ്ഥയില്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് അസോസിയേഷനില്‍ നിന്ന് ഏറ്റെടുത്ത 1.6695 ഹെക്ടര്‍ വഖഫ് ഭൂമിയിലാണ് കോവിഡ് ആശുപത്രി ഉള്ളത്. ഓരോ കണ്ടെയ്‌നറിലും 5 വീതം കിടക്ക എന്ന നിലയില്‍ 551 കിടക്കകളോടെ ഉള്ള ആശുപത്രി 2020 സെപ്റ്റംബര്‍ 9 നാണ് ടാറ്റാ ഗ്രൂപ്പ് നിര്‍മാണം പൂര്‍ത്തിയാക്കി സര്‍ക്കാരിനു കൈമാറിയത്.
ഇപ്പോള്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ പേരിനു മാത്രമായതോടെ ഇനി ഈ ആശുപത്രിയുടെ ഭാവി എന്ത് എന്നത് അനിശ്ചിതത്വത്തിലാണ്. നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയും കൂടുതല്‍ കെട്ടിട സംവിധാനങ്ങള്‍ ഒരുക്കിയും ആശുപത്രി ജില്ലയിലെ ആരോഗ്യമേഖലയ്ക്കായി പ്രയോജനപ്പെടുത്തണമെന്ന് ജില്ലയിലെ വിവിധ ജന പ്രതിനിധികളുള്‍പ്പെടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Your comment?