ഭൂനികുതിയില്‍ എല്ലാ സ്ലാബുകളും പരിഷ്‌കരിക്കുമെന്ന് ബജറ്റില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍
തിരുവനന്തപുരം: ഭൂനികുതിയില്‍ എല്ലാ സ്ലാബുകളും പരിഷ്‌കരിക്കുമെന്ന് ബജറ്റില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍. ഭൂരേഖകള്‍ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്രഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭൂമിയുടെ ന്യായവിലയിലെ അപാകതകള്‍ പരിശോധിക്കാനും പരിഹരിക്കാനും ഉന്നതതല സമിതി രൂപവത്കരിക്കും. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയില്‍ പത്തുശതമാനം ഒറ്റത്തവണ വര്‍ധനവ് നടപ്പാക്കും. 200 കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പിലാറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളില്‍ 40.476 നു മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു.
Your comment?