5:32 pm - Thursday November 24, 2704

ലക്കി ബില്‍ സ്‌കീം നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍

Editor

തിരുവനന്തപുരം: ലക്കി ബില്‍ സ്‌കീം നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇതിനായി ലക്കി ബില്‍ സ്‌കീം എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കും. ഈ ആപ്ലിക്കേഷനുകളിലൂടെ ജിഎസ്ടി ഇന്‍വോയ്സുകള്‍ അപ്ലോഡ് ചെയ്യാവുന്നതും ഇപ്രകാരം ഇന്‍വോയ്സുകള്‍ അപ്ലോഡ് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.

മൊബൈല്‍ ആപ്പ് മുഖേന സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് നികുതിദായകരുടെ റിട്ടേണ്‍ ഫലയിങ് സ്റ്റാറ്റസ് സംബന്ധിച്ച് വിവരങ്ങള്‍ പരിശോധിക്കാന്‍ സാധിക്കും. നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നതിന് ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ പദ്ധതിപ്രകാരം സമ്മാനം നല്‍കുന്നതിനായി അഞ്ചുകോടി രൂപയാണ് അനുവദിക്കുന്നത്. പദ്ധതി പ്രകാരം പൊതുജനങ്ങള്‍ കൃത്യമായി ബില്‍ വാങ്ങുകയും കച്ചവടക്കാര്‍ ബില്‍ കൊടുക്കാനും അത് അപ്ലോഡ് ചെയ്യാനും സാഹചര്യമുണ്ടാകും.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കെ-ഫോണ്‍ :2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

ഭൂനികുതിയില്‍ എല്ലാ സ്ലാബുകളും പരിഷ്‌കരിക്കുമെന്ന് ബജറ്റില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ