ലീലിനെ 2-0ന് വീഴ്ത്തി ചെല്‍സി; യുവെന്റസിനെ വിയ്യാ റയല്‍ സമനിലയില്‍ തളച്ചു

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ഫ്രഞ്ച് ക്ലബ് ലീലിനെ വീഴ്ത്തി നിലവിലെ ചാംപ്യന്‍മാരായ ചെല്‍സി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ചെല്‍സി ലീലിനെ വീഴ്ത്തിയത്. കയ് ഹാവര്‍ട്‌സ് (8), ക്രിസ്റ്റ്യന്‍ പുലിസിച്ച് (63) എന്നിവരാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവെന്റസിനെ സ്പാനിഷ് ക്ലബ് വിയ്യാ റയല്‍ സമനിലയില്‍ തളച്ചു. യുവെന്റസിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ചാണ് സമനില പാലിച്ചത്. മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ത്തന്നെ സെര്‍ബിയന്‍ താരം ദുസാന്‍ വ്‌ലാഹോവിച് യുവെന്റസിന് ലീഡ് സമ്മാനിച്ചതാണ്. വിയ്യാ റയലിന്റ് സമനില ഗോള്‍ 66-ാം മിനിറ്റില്‍ ഡാനി പറേജോ നേടി.
Your comment?