കെ.എസ് ആര്‍.ടി.സി അടൂര്‍ ഡിപ്പോയില്‍ ജീവനക്കാര്‍ക്ക് കോവിഡും പനിയും
അടൂര്‍: കെ.എസ് ആര്‍.ടി.സി അടൂര്‍ ഡിപ്പോയില്‍ ജീവനക്കാര്‍
ക്ക് കോവിഡും പനിയും ബാധിച്ചതോടെ ഡിപ്പോയില്‍ നിന്നുള്ള
സര്‍വ്വീസുകളെ പ്രതികൂലമായി ബാധിച്ചു. ഇന്നലെ 37 സര്‍വ്വീസ് അയയ്‌ക്കേണ്ടിടത്ത് 33 സര്‍വീസാണ് അയച്ചത്. ഗ്രാമീണ സര്‍വ്വീ
സുകളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 93 ഡ്രൈവര്‍മാരുള്ളി ടത്ത് ഇപ്പോള്‍ 64 പേരാണുള്ളത്.
കണ്ടക്ടര്‍മാരില്‍ ഒമ്പത് പേര്‍ക്ക് കോവിഡ് ബാധിച്ചു. മൂന്നുപേര്‍ ക്യാന്റെയിനിലാണ്. മൂന്ന് പേര്‍ദീര്‍ഘകാലഅവധിയിലും രണ്ട് പേര്‍ ഷണ്ടിംഗ്ഡ്യൂട്ടിയിലുമാണ്. ഒരാള്‍വാന്‍ ഡ്യൂട്ടിയിലാണ്. വെഹിക്കിള്‍ സൂപ്പര്‍ വൈസറായി രണ്ട് പേരും ഉള്‍പ്പടെ29 കണ്ടക്ടര്‍മാരുടെ കുറവാണു ള്ളത്. 88 ഡ്രൈവര്‍മാരുണ്ടെങ്കി ലേസര്‍വ്വീസുകള്‍ മുടക്കം കൂടാതെ നടത്താന്‍ കഴിയൂ. 103 കണ്ടക്ടര്‍മാരുള്ളതില്‍ എട്ടുപേര്‍ക്ക് കോവിഡും മൂന്നുപേര്‍ ക്യാറന്റയിനിലുമാണ്.മൂന്ന് പേര്‍ ദീര്‍ഘാ കാ ലാവധിയിലും മറ്റു മൂന്ന് പേര്‍ ഡെയ്‌ലി ലീവില്യമാണ്.മൂന്ന് പേര്‍ ലൈറ്റ് ഡ്യൂട്ടിയിലും ഒരാള്‍ ഡേറ്റാ എന്‍ട്രിയിലും മൂന്ന് പേര്‍ മെഡിക്കല്‍ ലീവിലും രണ്ട് പേര്‍ സ്പാര്‍ക്ക് ട്രെയിനിംഗിലും മൂന്ന് പേര്‍ സസ്‌പെന്‍ഷനിലുമാണ്.
സര്‍വ്വീസ്മുടക്കം കൂടാതെ നടത്തുന്നതിന് 88 പേര്‍ ആവിശ്യമാണ് .എന്നാല്‍ ഇപ്പോള്‍ 71പേര്‍ മാത്രമാണ് ഉള്ളത്. ഒരു സ്റ്റേഷന്‍ മാസ്റ്ററും ആകെയുള്ള ഒരു സെക്യൂരിറ്റി ഗാര്‍ഡ്മൂന്ന് മെക്കാനിക്കല്‍ ജീവനക്കാര്‍ക്കും കോവിഡാണ്. എ.റ്റി. ഒ ഉള്‍ പ്പടെ എട്ട് പേര്‍ക്ക് പനിയും പിടി പെട്ടു. കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തേയും പ്രതികൂലമായിബാധിച്ചു. അടുത്തിടെ ഒരു ദിവ സം ആറ് ലക്ഷത്തി അറുപതിനാ യിരം രൂപ റിക്കാഡ് വരുമാനം ലഭി ച്ചിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ മൂന്ന് ലക്ഷമായി കുറഞ്ഞു. ജീവനക്കാരുടെ കുറവ് മൂലം കൊല്ലം , കായംകുളം, അടൂര്‍ – ആയൂര്‍ ചെയിന്‍ സര്‍വ്വീസുകളില്‍ ഓരോസര്‍വ്വീസുകളും വെട്ടിക്കുറച്ചു.
Your comment?