അടൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ആവിശ്യത്തിന് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഇല്ല
അടൂര്‍ : ആവിശ്യത്തിന് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഇല്ലാത്തത് കെ.എസ്.ആര്‍.ടി.സി അടൂര്‍ ഡി പ്പോയില്‍ നിന്നുള്ള സര്‍വ്വീസുകളെ പ്രതികൂലമായി ബാധിക്കുന്നു.പോലീസ് എയ്ഡ് പൊസ്റ്റില്ലാത്തത് മൂലം സാമൂഹീക വിരുദ്ധശല്യവും രൂക്ഷമാണ്.103 കണ്ടക്ടര്‍മാരുടെ തസ്തികയുള്ള ഇവിടെ 77 പേര്‍ മാത്രമാണ് ഉള്ളത്. 93 ഡ്രൈവര്‍ തസ്തികയു ള്ളിടത്ത് 75 പേരാണുള്ളത്.40 ഷെ ഡ്യൂളുകളിലായി44 ബസു കളാണ് ഉള്ളത്. ലോക് ഡൗണ്‍ തുടങ്ങിയ സമയം ജില്ലാ കോമണ്‍പൂള്‍ (പാര്‍ക്കിംഗ് ) വ്യവസ്ഥയില്‍ ഇവിടെ ഉണ്ടായിരുന്ന 15 ബസുകള്‍ കായം കുളം ,ആറ്റിങ്ങല്‍ ഡിപ്പോകളിലേക്ക് കൊണ്ടു പോയിരുന്നു. ഉണ്ടാ യിരുന്നതില്‍ നല്ല ബസ് നോക്കിയാണ് ഇവിടെ നിന്നും പാര്‍ക്കിംഗ് ക്രമീകരണ വ്യവസ്ഥയില്‍ കൊണ്ടുപോയത്.
കോവിഡ് നിയന്ത്ര ണങ്ങള്‍ നീങ്ങിയതോടെ ഓര്‍ഡിനറി സര്‍വ്വീസുകള്‍ പുനരാരംഭി ക്കാനായി ഈ ബസുകള്‍ തിരി കെ അവിശ്യപ്പെട്ടെങ്കിലും രണ്ട് ബസുകള്‍ മാത്രമാണ് തിരികെ എത്തിച്ചത്. ഇവിടെ നിന്നും കൊണ്ടുപോയ ബസുകള്‍ തിരികെ കൊ ണ്ടു വന്നെങ്കിലേ കൂടുതല്‍ ഓര്‍ഡിനറി സര്‍വ്വീസുകള്‍ ആരംഭി ക്കാനാകു. അടൂര്‍ ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിക്കാനായിവകുപ്പ് മന്ത്രി ആന്റണി രാജുഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ സാന്നിധ്യത്തില്‍ അടൂര്‍ ഡിപ്പോയില്‍ യോഗം ചേര്‍ന്നെങ്കിലും ഇവിടെ നിന്ന് കൊണ്ടു പോയ ഓര്‍ഡിനറി ബസുകള്‍ തിരികെ കൊണ്ടുവരാനൊ മുടങ്ങി കിടന്ന ഓര്‍ഡിനറി സര്‍വ്വീസ്പുനരാരംഭിക്കാനൊ നടപടി ഉണ്ടായില്ല.
കൂടാതെ ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്ന ഉറപ്പും പാലിക്കപ്പെട്ടില്ല. എം.സി റോഡില്‍ സര്‍വ്വീസ് നടത്തിയിരുന്ന ബസുകള്‍ ഉപയോഗപെടുത്തിയാണ് ഗ്രാമീണ സര്‍വ്വീസുകള്‍ പലതും നടത്തുന്നത്. ഇതോടെ എം.സി റോഡില്‍ യാത്രാ ക്ലേശം രൂക്ഷമായി.ചെറു ജംഗ്ഷനുകളില്‍ ഇറങ്ങേണ്ടവരാണ് ബുദ്ധിമുട്ടുന്നത്.ഇവര്‍ കൂടുതല്‍ചാര്‍ജ് നല്കി ടാക്‌സി വാഹനങ്ങളെയാണ് അഭയം പ്രാപിക്കുന്നത്.ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചിട്ടും സ്റ്റാന്റില്‍ ഒരു പോലീസ് എയിഡ് പോസ്റ്റ് ആരംഭിച്ചിട്ടില്ല.
പോലീസ് സാന്നിധ്യമില്ലാത്തതിനാല്‍ സാമൂഹീക വിരുദ്ധശല്യം രൂക്ഷമാണ്. കഴിഞ്ഞ ആഴ്ചയില്‍ സന്ധ്യ കഴിഞ്ഞ് ബസ് കാത്ത് നിന്ന തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാരെ മദ്യപന്മാര്‍ അസഭ്യം പറഞ്ഞ സംഭവം ഉണ്ടായി. ഇവിടെ വൈദ്യുത വിളക്കുകളും ഇല്ല. ഇത്കാരണം രാത്രിയായാല്‍ സ്റ്റാന്റിനകം കുറ്റിരുട്ടാണ്. മോഷണവും പോക്കറ്റടിയും മദ്യപന്മാരുടെ വിള യാട്ടവും പതിവാണ്. മദ്യപന്മാര്‍ ത മ്മില്‍ അസഭ്യം പറയുകയും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്യുന്നുണ്ട്. പ്രധാന കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ ആളൊഴിഞ്ഞ കാത്തിരിപ്പ് കെട്ടിടത്തില്‍ മദ്യപന്മാരും കഞ്ചാവ് കച്ചവടക്കാരും തമ്പടിക്കാറുണ്ട്.
Your comment?