ഒഴിവു വന്ന രണ്ട് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനവും സിപിഎം ഏറ്റെടുത്തു: എതിര്‍പ്പുമായി സിപിഐ: പറക്കോട് സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് രാജിക്കൊരുങ്ങുന്നു
അടൂര്‍: ഒഴിവു വന്ന രണ്ട് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സ്ഥാനവും സിപിഎം സ്വന്തമാക്കിയതിനെ ചൊല്ലി പറക്കോട് സര്‍വീസ് സഹകരണ ബാങ്കില്‍ സിപിഐ-സിപിഎം പോരു മുറുകുന്നു. സിപിഎമ്മിന്റെ അപ്രമാദിത്വത്തില്‍ പ്രതിഷേധിച്ച് സിപിഐക്കാരനായ വൈസ് പ്രസിഡന്റ് രാജിയ്ക്കൊരുങ്ങി. ഒഴിവു വന്ന ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനങ്ങള്‍ ഏകപക്ഷീയമായി സിപിഎം കൈയടക്കിയതും ബാങ്കിന്റെ ആസ്തി തന്നെ കുളംതോണ്ടുന്ന വിധത്തില്‍ തുടങ്ങിയ രണ്ടു സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതും പോര് വര്‍ധിക്കാന്‍ കാരണമായതായും പറയുന്നു.
ഡയറക്ടര്‍ ബോര്‍ഡില്‍ നിര്‍ജീവമായിരുന്ന സലിം, ശശികുമാര്‍ എന്നീ രണ്ടംഗങ്ങളെ പുറത്താക്കിയിരുന്നു. സഹകരണ നിയമപ്രകാരം ഈ ഒഴിവിലേക്ക് പുതുതായി തെരഞ്ഞെടുപ്പ് വേണ്ട. പകരം നാമനിര്‍ദേശം ചെയ്താല്‍ മതിയാകും. ഒഴിവു വന്ന രണ്ട് സീറ്റുകളില്‍ ഒന്ന് സിപിഐയ്ക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍, രണ്ടു സീറ്റും സിപിഎം ഏകപക്ഷീയമായി കൈക്കലാക്കുകയായിരുന്നു. സിപിഐയെ പ്രകോപിപ്പിച്ച ഒരു കാര്യം ഇതാണ്. നിലവില്‍ അഞ്ച് അംഗങ്ങള്‍ സിപിഎമ്മിനും നാല് അംഗങ്ങള്‍ സിപിഐയ്ക്കുമായിരുന്നു ഉണ്ടായിരുന്നത്. പുതിയ രണ്ട് അംഗങ്ങള്‍ കൂടി വരുന്നതോടെ സിപിഎമ്മിന് അംഗസംഖ്യ ഏഴാകും. സിപിഐക്കാരനായ വൈസ് പ്രസിഡന്റ് രാജേഷ് രാജിയ്ക്കൊരുങ്ങുന്നത് ഈ കാര്യവും പാര്‍ട്ടിയുടെ തീരുമാനവും പറഞ്ഞാണ്. മണ്ഡലം കമ്മറ്റി ചേര്‍ന്ന് അന്തിമ തീരുമാനം എടുക്കും.
Your comment?