5:45 pm - Friday April 24, 6635

മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു

Editor

ശബരിമല: മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. ഭസ്മാഭിഷക്തനായ അയ്യപ്പസ്വാമിയുടെ പുണ്യരൂപം ആനന്ദ ദര്‍ശനമായി. വെള്ളിയാഴ്ച മുതല്‍ തീര്‍ഥാടകരുടെ വരവ് തുടങ്ങും. മകരവിളക്കു കാലത്തെ നെയ്യഭിഷേകത്തിനു വെള്ളിയാഴ്ച തുടക്കമാകും.

പുലര്‍ച്ചെ 4ന് നട തുറന്ന് നിര്‍മാല്യത്തിനു ശേഷം അഭിഷേകം. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തിലാണ് നെയ്യഭിഷേകം തുടങ്ങുക. തന്ത്രി മഹാഗണപതി ഹോമത്തിലേക്ക് കടക്കുന്നതോടെ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി അഭിഷേകം തുടരും. രാവിലെ 11.30വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകുകയുള്ളൂ.

അഭിഷേകം ചെയ്യാന്‍ അവസരം ലഭിക്കാത്തവര്‍ക്ക് ആടിയ ശിഷ്ടം നെയ്യ് ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത്തവണത്തെ എരുമേലി പേട്ടതുള്ളല്‍ 11ന് നടക്കും. തിരുവാഭരണ ഘോഷയാത്ര 12ന് പന്തളം കൊട്ടാരത്തില്‍നിന്നു പുറപ്പെടും. തീര്‍ഥാടനത്തിനു സമാപനം കുറിച്ച് 19ന് രാത്രി മാളികപ്പുറത്തു ഗുരുതി നടക്കും. 20ന് രാവിലെ 6.30ന് നട അടയ്ക്കും.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ശബരിമലയില്‍ ഇന്ന് ഭക്തരെ പ്രവേശിപ്പിക്കില്ല

മൂലം നാള്‍ ശങ്കര്‍ വര്‍മ തന്നെ ഇക്കുറിയും പന്തളം രാജപ്രതിനിധി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015