പന്തളം: മകരവിളക്ക് ഉത്സവത്തിന് ശബരിമല അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പോകുന്ന ഘോഷയാത്രയില്‍ പന്തളം വലിയ തമ്പുരാന്‍ രേവതിനാള്‍ പി.രാമവര്‍മ്മ രാജയുടെ പ്രതിനിധിയായി സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ മൂലം നാള്‍ ശങ്കര്‍ വര്‍മ്മ പോകാന്‍ തീരുമാനമായി. കഴിഞ്ഞ തവണ അശൂലം കാരണം പോകാന്‍ കഴിഞ്ഞിരുന്നില്ല.
വീണ്ടും നിയോഗമുണ്ടാകുമ്പോള്‍ രാജപ്രതിനിധിയെന്ന നിലയില്‍ അത് ശങ്കര്‍ വര്‍മയുടെ ആദ്യ യാത്രയാകും .പന്തളം കൊട്ടാരം നിര്‍വ്വാഹകസംഘത്തിന്റെ ഭരണസമിതിയാണ് ശങ്കര്‍ വര്‍മ്മയെ വലിയതമ്പുരാന്റെ പ്രതിനിധിയായി നിശ്ചയിക്കാന്‍ ശിപാര്‍ശ ചെയ്തത്. വലിയരാജയുടെ അംഗീകാരത്തോടെ മൂലംനാള്‍ ശങ്കര്‍ വര്‍മ്മ ഈ വര്‍ഷത്തെ രാജപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.
പന്തളം ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ തിരുവോണംനാള്‍ അംബതമ്പുരാട്ടിയുടെയും കോട്ടയം കാഞ്ഞിരക്കാട് ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയുടെയും ഇളയ പുത്രനാണ് നിയുക്ത രാജപ്രതിനിധി.
കേരള സംസ്ഥാന വൈദ്യൂതി ബോര്‍ഡില്‍ നിന്നു സീനിയര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ച അദ്ദേഹം ഡ്രീം വിന്നേഴ്സ് പ്രൊജക്ട് ആന്റ് സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡി.ആയി പ്രവര്‍ത്തിക്കുന്നു. കേരള ക്ഷത്രിയക്ഷേമസഭയുടെ മദ്ധ്യമേഖല സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്നു.
കൊച്ചിയില്‍ ഇളംകുന്നപ്പുഴ നടക്കല്‍ കോവിലകം അംഗം ഡോക്ടര്‍ ബിന്ദുവര്‍മ്മ (ദന്തല്‍ സിവില്‍ സര്‍ജന്‍ ഗവ: ജനറല്‍ ആശുപത്രി ഇരിഞ്ഞാലക്കുട) പത്നിയും, ഡോ:ആര്യ അരവിന്ദ്, അജയ്.എസ്സ്.വര്‍മ്മ (മെഡിക്കല്‍ വിദ്യാര്‍ത്ഥി) എന്നിവര്‍ മക്കളും, അരവിന്ദ് (ഐ.റ്റി. പ്രൊഫഷണല്‍) മരുമകനുമാണ്.
പന്തളം കൊട്ടാരം നിര്‍വ്വാഹകസംഘം സെക്രട്ടറി പി.എന്‍.നാരായണവര്‍മ്മ, പരേതനായ ആര്‍.കേരളവര്‍മ്മ (മുന്‍ രാജപ്രതിനിധി) വിജയലക്ഷ്മി തമ്പുരാട്ടി, സുജാത തമ്പുരാട്ടി, ശ്രീലത തമ്പുരാട്ടി എന്നിവര്‍ സഹോദരങ്ങളാണ്.
Your comment?