5:32 pm - Tuesday November 23, 0720

സി.പി.എം പത്തനംതിട്ട ജില്ല സമ്മേളനം അടൂരില്‍

Editor

അടൂര്‍: 27 മുതല്‍ 29 വരെ അടൂര്‍ മര്‍ത്തോമ്മ യൂത്ത് സെന്ററില്‍ (സ.പി കെ കുമാരന്‍നഗര്‍) നടക്കുന്ന സി പി ഐ എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ പ്രചരണാര്‍ഥം അടുരില്‍ വ്യാപകമായ ചുവരെഴുത്തും ബോര്‍ഡ് സ്ഥപിക്കലും നടന്നു വരുന്നു. പ്രചരണ പ്രവര്‍ത്തനങ്ങള്‍ 20 ന് പൂര്‍ത്തീകരിക്കും. സമ്മേളനത്തിന്റെ ഭാഗമായി 22 ന് പെരിങ്ങനാട് പുത്തന്‍ചന്തയില്‍ ഷട്ടില്‍ ടൂര്‍ണമെന്റും പെരിങ്ങനാട് വടക്ക് ഫുട്‌ബോള്‍ ടൂര്‍ണമെന്റും പറക്കോട് ക്രിക്കറ്റ് മല്‍സരവും നടത്തും.

ജില്ലയിലെ എല്ലാ ഏരിയ കേന്ദ്രങ്ങളിലും അടൂര്‍ ഏരിയാ യില്‍ 6 കേന്ദ്രങ്ങളിലും വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സെമിനാറുകള്‍ നടത്തും.26 ന് പതാക, ദീപശിഖ, കൊടിമര ,ഛായാചിത്രം, കപ്പി – കയര്‍ എന്നിവ വഹിച്ചുള്ള പ്രചരണ ജാഥകള്‍ പര്യടനം നടത്തും. ജാഥകള്‍ വൈകിട്ട് 4ന് അടൂര്‍ പിഡ്ബ്ല്യൂഡി ഓഫീസ് ജങ്ഷനില്‍ കേന്ദ്രീകരിച്ച് റെഡ് വാളന്റിയേഴ്‌സിന്റെയും ബൈക്ക് റാലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സമ്മേളന നഗറില്‍ എത്തും.പ്രതിനിധി സമ്മേളനത്തില്‍ പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഡോ തോമസ് ഐസക്ക്,വൈക്കം വിശ്വന്‍, കെ കെ ശൈലജ ടീച്ചര്‍, എ കെ ബാലന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ആനത്തലവട്ടം ആനന്ദന്‍, എം എം മണി, കെ എന്‍ ബാലഗോപാല്‍ ,കെ ജെ തോമസ് എന്നിവര്‍ പങ്കെടുക്കും, 29 ന് അടൂര്‍ കെഎസ്ആര്‍ടിസി കോര്‍ണറില്‍ (സ പി ബി സന്ദീപ് കുമാര്‍) നഗറില്‍ നടക്കുന്ന പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി ബി ഹര്‍ഷകുമാര്‍, രക്ഷാധികാരി ടി ഡി ബൈജു, കണ്‍വീനര്‍ അഡ്വ എസ് മനോജ്, മീഡിയ കമ്മറ്റി ചെയര്‍മാന്‍ അഡ്വ എസ് രാജീവ് എന്നിവര്‍ പങ്കെടുത്തു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഒമിക്രോണ്‍ വകഭേദം :പത്തനംതിട്ടയിലും കര്‍ശന ജാഗ്രത വേണമെന്ന് ഡിഎംഒ

ഹൈബി ഈഡന്‍ എം. പി നടപ്പിലാക്കുന്ന ‘അവള്‍ക്കായ് ‘ പദ്ധതി ആരംഭിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ