‘അണ്ണാ ഇതാണോ.. ആ ഹൈസ്‌കൂള്‍ ജംഗ്ഷനിലെ കാത്തിരിപ്പു കേന്ദ്രം’
അടൂര്‍ : വര്‍ഷങ്ങളായി ബസ്സില്‍ പോകുന്നവര്‍ ആശ്രയിച്ചിരുന്ന ഒരു കാത്തിരുപ്പു കേന്ദ്രമുണ്ട് അടൂര്‍ ഹൈസ് സ്‌കൂള്‍ ജംങ്ഷനില്‍. പക്ഷെ ഇന്ന് കാട് കയറി ചെളിയും മണ്ണും നിറഞ്ഞ് ഈ കാത്തിരിപ്പു കേന്ദ്രം ഇന്ന് നശിച്ചു. മേല്‍ക്കൂര മുഴുവന്‍ തകര്‍ന്ന് കാടും പടലവും കയറിയ അവസ്ഥയിലാണ്. സ്‌കൂള്‍ ജംങ്ഷനില്‍ നിന്നും വരുന്ന മഴവെള്ളം മുഴവന്‍ വന്നടിയുന്നത് ഈ കാത്തിരുപ്പു കേന്ദ്രത്തിലാണ്. ഇതിനാല്‍ തൂണുകള്‍ക്ക് പലതിനും ബലക്ഷയമുണ്ടായി.റോഡു സുരക്ഷയുടെ ഭാഗമായി കെ.എസ്.ടി.പി റോഡരികില്‍ തറയോടും സംരക്ഷണ വേലിയും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഈ കാത്തിരുപ്പു കേന്ദ്രം നന്നാക്കാന്‍ ഒരു നടപടിയും അധികൃതര്‍ എടുത്തില്ല.
ഈ കാത്തിരിപ്പു കേന്ദ്രത്തിനു സമീപമാണ് അടൂര്‍ ബോയ്‌സ്, ഗേള്‍സ്, കേന്ദ്രീയ വിദ്യാലയം എന്നീ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും പന്തളം,ചെങ്ങന്നൂര്‍, തിരുവല്ല ഭാഗത്തേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുന്നത് ഈ ഭാഗത്താണ്. പക്ഷെ മഴയും വെയിലുമേറ്റ് കാത്തിരുപ്പു കേന്ദ്രത്തിനു പുറത്ത് മാത്രമേ നില്‍ക്കാന്‍ സാധിക്കൂ. കാത്തിരിപ്പു കേന്ദ്രത്തിന്റെ ദുരവസ്ഥയാണ് ഇതിനു കാരണം. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സന്നദ്ധ സംഘടനയാണ് ഇവിടെ കാത്തിരുപ്പു കേന്ദ്രം നിര്‍മ്മിച്ചത്. അറ്റകുറ്റപണികള്‍ നടത്താത്തതിനാലാണ് കേന്ദ്രം നശിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
Your comment?