ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയ്ക്ക് അടൂരില്‍ സ്വീകരണം
അടൂര്‍: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയ്ക്ക് അടൂരില്‍ സ്വീകരണം. സിസംബര്‍ മൂന്നിന് വൈകിട്ട് നാലിന് അടൂര്‍ കണ്ണംകോട് സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ വച്ചാണ് സ്വീകരണം. വൈകിട്ട് മൂന്നിന് പറന്തല്‍ സെന്റ് ജോര്‍ജ്ജ് അരമന പള്ളിയില്‍ എത്തിച്ചേരുന്ന ബാവായെ സ്വീകരിച്ച് കാമ്പനാട് സെന്റ് തോമസ് കത്തീട്രലില്‍ എത്തിച്ചേരും. അവിടെ നിന്നും വാഹന ജാഥയോടെ അടൂരില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന സ്വീകരണം മലങ്ക സിറിയക് കത്തോലിക്കാ സഭ കര്‍ദ്ദിനാള്‍ ബസ്സേലിയോസ് ക്ലീമ്മിസ് ബാവ ഉദ്ഘാടനം ചെയ്യും. ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പൊലീത്ത അധ്യക്ഷനാകും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യ സന്ദേശം നല്‍കും. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാകും പരിപാടികള്‍ നടക്കുകയെന്ന് മെത്രാസന സെക്രട്ടറി ഫാ.രാജന്‍ മാത്യു, പ്രൊഫ.വര്‍ഗ്ഗീസ് പേരയില്‍, എ. കുഞ്ഞുമോന്‍, സന്തോഷ്.എം.സാം, ലാന്‍സി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്വാഗതം മെത്രാസന സെക്രട്ടറി ഫാ.രാജന്‍ മാത്യു, അനുഗ്രഹ പ്രഭാഷണം ശാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ. ആന്റോ ആന്റണി എം.പി, ഡി. സജി, അഡ്വ.ബിജു ഉമ്മന്‍, റ്റി.എം ഏബ്രഹാം കോര്‍ -എപ്പിസ്‌കോപ്പാ,കലഞ്ഞൂര്‍ മധു, സൈനുദ്ദീന്‍ മൗലവി, ആനി ജോര്‍ജ്ജ്, മണ്ണടി മോഹനന്‍, ജോണ്‍സണ്‍ കെ.സഖറിയ എന്നിവര്‍ പങ്കെടുക്കും
Your comment?