അടൂരില്‍ ചക്ക മഹോത്സവം നാളെ മുതല്‍
അടൂര്‍: ഒരു വീട്ടില്‍ ഒരു പ്ലാവ് എന്ന ലക്ഷ്യത്തോടെ ജാക്ക് ഫ്രൂട്ട് പ്രാമോഷന്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ ചക്ക മഹോത്സവം നടത്തുന്നു. അടൂര്‍ എസ്.എന്‍.ഡി.പി ഹാളില്‍ നവംബര്‍ 23-നാണ് ചക്ക മഹോത്സവം നടക്കുന്നത്. രാവിലെ 10.30-ന് അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി ഉദ്ഘാടനം ചെയ്യും.
ഒന്നര വര്‍ഷം കൊണ്ട് കായ്ക്കുന്ന ആയുര്‍ ജാക്ക്,വിയറ്റ്‌നാ ഏര്‍ളി തുടങ്ങിയ ആള്‍ സീസണ്‍ പ്ലാവിന്‍ തൈകള്‍ ചക്ക മഹോത്സവത്തില്‍ ഉണ്ടാകും. വിവിധ കുടുംബശ്രീ പുരുഷ സ്വയം സഹായ സംഘങ്ങളുടെ സഹകരണത്തോടെ ചക്ക,കൂണ്‍,തേന്‍, നെല്ലിക്ക എന്നിവയില്‍ നിന്നുമുള്ള മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ വലിയ ശേഖരവും ഇവിടെ ഉണ്ടാകും. കൂടാതെ ആറു മാസം കൊണ്ട് കായ്ക്കുന്ന തായ്‌ലന്റ് ആള്‍ സീസണ്‍ മാവിന്‍ തൈകള്‍,ബനാറസ്,അല്‍ഫോന്‍സാ, നീലന്‍ തുടങ്ങിയ മാവിന്‍തൈകളും ഗംഗാബോണ്ടം മലേഷ്യന്‍ കുള്ളന്‍ തുടങ്ങിയ തെങ്ങിന്‍ തൈകളും ലഭിക്കും.
നിരവധി പൂച്ചെടി വിത്തിനങ്ങളും ജൈവവളങ്ങളും ചെടിച്ചട്ടികളും ചക്ക മഹോത്സവത്തില്‍ ലഭ്യമാണ്. തത്സമയം തയ്യാറാക്കുന്ന ചൂട് ചക്കപ്പായസം,ചക്ക ഉണ്ണിയപ്പം എന്നിവ ചക്ക മഹോത്സവത്തിന്റെ പ്രത്യേകതയാണ്. രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെയാണ് പ്രവേശനം. പ്രവേശനം സൗജന്യമാണെന്ന് ജെ.പി.എഫ് പ്രസിഡന്റ് വിജയകുമാര്‍
Your comment?