തൃച്ചേന്ദമംഗലം മഹാവേര്‍ ക്ഷേത്രത്തില്‍ ആരംഭിക്കുന്ന ശ്രീ ശങ്കര കലാപീഠം; ഉദ്ഘാടനം 28-ന്
അടൂര്‍:പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാവേര്‍ ക്ഷേത്രത്തില്‍ ആരംഭിക്കുന്ന ക്ഷേത്ര കലകളുടെ പരീശീലനം അഭ്യസിപ്പിക്കുന്ന ശ്രീ ശങ്കര കലാപീഠത്തിന്റെ ഉദ്ഘാടനം നവംബര്‍ 28-ന് രാവിലെ 10-ന് നടക്കും. നര്‍ത്തകിയും മലയാള ചലച്ചിത്ര നടിയുമായ നവ്യ നായര്‍ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ശാസ്ത്രീയ സംഗീതം, പഞ്ചവാദ്യം, ഇടയ്ക്ക, മദ്ദളം, ഇലത്താളം, തിമില,കൊമ്പ്,ചെണ്ട എന്നിവയാണ് പരിശീലിപ്പിക്കുന്നത്.
കേരള കലാമണ്ഡലം നിലവാരത്തിലുള്ള അധ്യാപകരാണ് പരിശീലനം നടത്തുന്നത്. സ്ഥിരം സംവിധാനമാക്കുന്ന നിലയിലാണ് പരിശീലനം നടപ്പാക്കുന്നത്. നൂറിലധികം കുട്ടികള്‍ ഇതിനോടകം തന്നെ പരിശീലനത്തിനായി രജിസ്ട്രര്‍ ചെയ്തു കഴിഞ്ഞതായി ക്ഷേത്രം പ്രസിഡന്റ് വികാസ്.ടി.നായര്‍, സെക്രട്ടറി കെ.അഖില്‍കുമാര്‍, ഖജാന്‍ജി ബി.വിജയന്, വൈസ് പ്രസിഡന്റ് പ്രശാന്ത് ചന്ദ്രന് പിള്ള, ജോ. സെക്രട്ടറി സി. ജയചന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Your comment?