സി പി എം ഇസ്ലാമോഫോബിയ വളര്‍ത്താല്‍ ശ്രമിക്കുന്നു : പി.സി വിഷ്ണുനാഥ്
അടൂര്‍ : സി പി എം ഇസ്ലാമോഫോബിയ വളര്‍ത്താന്‍ ശ്രമിക്കുന്നതായി എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ് MLA . സി പി എം അനുകൂല കലാകാരന്മാര് സിനിമയിലൂടെയും ഇത് വളര്‍ത്താന്‍ ശ്രമിക്കുന്നു . അടൂരില്‍ കെഎസ്യു നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ദിശ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കെ.എസ്.യൂ അടൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഫെന്നി നൈനാന് അധ്യക്ഷതവഹിച്ചു. ക്യാമ്പിന്റെ സമാപന സമ്മേളനം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തേരകത്ത് മണി, തോപ്പില്‍ ഗോപകുമാര്‍, പഴകുളം ശിവദാസന്‍, മണ്ണടി പരമേശ്വരന് , ജെ.എസ് അടൂര്‍ , എംജി കണ്ണന് ,വിമല്‍ കൈതക്കല്‍, സുഹൈല്‍ അന്‍സാരി, ബിജു വര്‍ഗീസ്, എസ്.ബിനു, ബിനു എസ് ചക്കാലയില്‍ , സി കൃഷ്ണകുമാര്‍, റിനോ പി രാജന് , രാഹുല്‍ കൈതയ്ക്കല്‍ , ജി മനോജ് , ചൂരക്കോട് ഉണ്ണികൃഷ്ണന്, നെസ്മല്‍ കാവിള , നന്ദു ഹരി , തൗഫീഖ് രാജന്, ജോബിന് കടമ്പനാട്, ലിനറ്റ് മെറിന് എബ്രഹാം, ഇമ്മാനുവല്‍ ഫിലിപ്പ് , വൈഷ്ണവ് രാജീവ്, റോബിന് ജോര്‍ജ്, സുമേഷ് എസ്, ആല്വിന് തുമ്പമണ്‍ , സജന് , സുഹൈല്‍ സാലി, റാഫി പന്തളം , ജെറിന് ജേക്കബ് , അജയ് പരമേശ്വരന് , ബിനില്‍ ബിനു എന്നിവര്‍ സംസാരിച്ചു .
Your comment?