സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച കനത്ത മഴ ഇന്നു തെക്കന്‍ ജില്ലകളില്‍ അതിശക്തമായേക്കും
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ കനത്ത മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്നലെ രാത്രി മുതല്‍ മഴയ്ക്ക് അല്‍പം ശമനമുണ്ട്. 33 ദുരിതാശ്വാസ ക്യാംപുകളിലായി 571 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിനോദ സഞ്ചാരവും ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങളും നിരോധിച്ചു. മലയോര മേഖലകളിലേക്ക് അത്യാവശ്യത്തിനല്ലാതെ യാത്ര പാടില്ല. നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകളുടെ എല്ലാ ഷട്ടറുകളും ഉയര്‍ത്തിയിരിക്കുന്നതിനാല്‍ സമീപവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച കനത്ത മഴ ഇന്നു തെക്കന്‍ ജില്ലകളില്‍ അതിശക്തമായേക്കും. ഇന്നു കോട്ടയം, ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണു പ്രവചിക്കുന്നത്.
ഇന്ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.
Your comment?