അടൂര്‍ നഗരത്തിലെ ഇരട്ടപാലങ്ങളുടെ ഉത്ഘാടന തീയതി പ്രഖ്യാപിച്ചെങ്കിലും നിരവധി പണികള്‍ ബാക്കി
അടൂര്‍: നഗരത്തിലെ ഇരട്ടപാലങ്ങളുടെ ഉത്ഘാടന തീയതി പ്രഖ്യാപിച്ചെങ്കിലും ചെയ്ത് തീര്‍ക്കാന്‍ നിരവധി പണികള്‍ ബാക്കി നില്‍ക്കുകയാണ്.
പാലത്തിന്റെ നടപ്പാതയിലെ സ്ലാബിടുന്ന പണി ബാക്കി നില്ക്കുകയാണ്. പഴയ പാലത്തോട് ചേര്‍ത്തല്ലപുതിയ ഒന്നാമത്തെ പാലം നിര്‍മ്മിച്ചിരിക്കുന്നത്.
ഇരുപാലങ്ങളും തമ്മിലുള്ള അകലത്തിലൂടെ വാഹനങ്ങള്‍ തോട്ടില്‍ പതിക്കാതിരിക്കാന്‍ സംരക്ഷണ വേലി നിര്‍മ്മിച്ചിട്ടില്ല. വേലി നിര്‍മ്മിക്കാതെ പാലം തുറന്ന് കൊടുത്താല്‍ വേഗത്തില്‍ വരുന്ന ഇരുചക്ര വാഹനങ്ങള്‍ ഈ വിടവിലൂടെ നേരെ വലിയ തൊട്ടില്‍ മറിയാനുള്ള സാധ്യതയുണ്ട്. ഇരട്ടപ്പാലങ്ങളില്‍ രണ്ടാമത്തെ പാലത്തിന്റെ അ പ്രോച്ച് റോഡിന്റെ നടുക്കായി വരുന്ന വൈദ്യുതി പോസ്റ്റ് ഇതുവരെ മാറ്റിസ്ഥാപിചില്ല. മാസങ്ങള്‍ക്ക് മുന്‍പ് അപേക്ഷ നല്കിയെങ്കിലും വൈദ്യുതി വകുപ്പിന്റെ അനാസ്ഥ തുടരുകയാണ്. അപ്രോച്ച് റോഡ് മണ്ണിട്ടുയര്‍ത്തി ആദ്യ ഘട്ടത്തിലുള്ള മെറ്റലിംഗ് നടത്തി നിരപ്പാക്കിയിട്ടിരിക്കുകയാണ്. പോസ്റ്റ് മാറ്റാന്‍ കാലതാമസം നേരിടുന്നത് അപ്രാച്‌റോഡ് ടാറിംഗിനെ അത് പ്രതികൂലമായി ബാധിക്കും. പാലവുമായി ബന്ധപ്പെട്ട പണികള്‍ പുരോഗമിക്കുന്നുവെന്ന് പറയുമ്പോഴും ഇത്തരം പാകപ്പിഴകള്‍ നിലനില്ക്കുകയുണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ ഇക്കാര്യം പെട്ടിട്ടില്ല.
സെന്‍ട്രല്‍ ജംഗ്ഷനിലെ മൂന്ന് ടാഫിക്ക് ഐലന്റുകള്‍, വണ്‍വേ റോഡ് അവസാനിക്കുന്ന ഭാഗത്തെ ഐലന്റ് നിര്‍മ്മാണം പാര്‍ക്കിംഗ് സൗകര്യം ക്ര മീകരിക്കല്‍ ,കരുവാറ്റാ പള്ളി മുതല്‍ നെല്ലിമൂട്ടിപ്പടി വരെയുള്ള ടൗണ്‍ റോഡ് ടാറിങ്ങ്, നഗരസൗന്ദര്യവല്കരണ പദ്ധതികള്‍ തുടങ്ങി നിരവധി പണികള്‍ ബാക്കി നില്‌ക്കെയാണ് ഈ മാസം മുപ്പതി ന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ചാടിപ്പിച്ച് പാലം മാത്രം ഉത്ഘാടനം ചെയ്യാന്‍ നീക്കം തുടങ്ങിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിറ്റയം ഗോപകുമാറിന്റെ വികസന പദ്ധതിയിലെ പ്രധാന ഇനമായിരുന്നു 11 കോടി രൂപയുടെ ഇരട്ടപ്പാലവും അനുബന്ധ പതികളും .
Your comment?