അടൂരില്‍ റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികള്‍ നടത്താന്‍ നടപടിയില്ല
അടൂര്‍: കെ.എസ്.ആര്‍.ടി.സി ജംഗ്ഷനില്‍ സ്വകാര്യ ബസുകള്‍ ബസ് ബേയിലെക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികള്‍ നടത്താന്‍ നടപടിയില്ല. ഇരട്ടപ്പാലങ്ങളില്‍ ഒന്നാമത്തെ പാലത്തിന്റെ അപ്രോച്ച് റോഡും ഇതുവഴിയുണ് കടന്നുപോകുന്നത്. കുഴികളില്‍ ചെളിവെള്ളം കെട്ടി കിടക്കുന്നതിനാല്‍ കുഴിയുടെ ആഴമറിയാതെ എത്തുന്ന ഇരുചക്ര വാഹനങ്ങള്‍ മാത്രമല്ല വലിയ വാഹനങ്ങളും അപകടത്തില്‍ പെടാന്‍ സാധ്യതയുണ്ട്.
കുഴിയുടെ ആഴം കുറയാന്‍ നേരത്തെ കുഴിയില്‍ ആരോ പാറക്കല്ലിട്ടിരുന്നു. എന്നാല്‍ ഈ പാറകല്ലില്‍ കാറുകളുടെ അടിവശം തട്ടി കേട് പാട് സംഭവിച്ചതിനെ തുടര്‍ന്ന് കുഴിയില്‍ നിന്നും കല്ല് മാറ്റുകയായിരുന്നു. താല്ക്കാലികമായി കുറച്ച് മെറ്റിലെങ്കിലും കൊണ്ടിട്ട് അപകടം ഒഴിവാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
സ്വകാര്യ ബസുകള്‍ ഈ കുഴിയിലൂടെയാണ് യാത്രക്കാരെ ഇറക്കുന്ന ബസ് ബേയിലേക്ക് പോകുന്നത്.
ഇവിടെ റോഡിന്റെ വീതിയില്‍ തന്നെ കുഴി രൂപപ്പെട്ടത് കാരണം കുഴി ഒഴിച്ച് വാഹനം ഓടിക്കാനും കഴിയില്ല. അടൂര്‍ മണ്ഡലത്തില്‍ കോടികളുടെ വികസനം നടന്നെന്ന് പറയുമ്പോള്‍ അടിസ്ഥാന വികസനം ഇന്നും അടൂരിന് അന്യമാണെന്ന നേര്‍ക്കാഴ്ചയാണ് നഗര ഹൃദയത്തിലെ റോഡ് തകര്‍ന്ന് കിടക്കുന്നത്.
Your comment?