5:32 pm - Monday November 24, 9490

അടൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് ‘മൂത്രശങ്ക’ മാറ്റാന്‍ ഏറെ ആശങ്കപ്പെടേണ്ടിവരും

Editor

അടൂര്‍ : ഇനി അടൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് മൂത്രശങ്ക മാറ്റാന്‍ ഏറെ ആശങ്കപ്പെടേണ്ടിവരും.
നിലവില്‍ ഉപയോഗിക്കുന്ന ശൗചാലയം ടേക് എ ബ്രേക്ക് പദ്ധതിക്കായി പൊളിക്കാനാണ് തീരുമാനം. ഗാരേജിന് സമീപത്ത് മറ്റൊരു ശൗചാലയമുണ്ടെങ്കിലും നാളുകളായി ശോചനീയാവസ്ഥയിലാണ്.ഇതിന്റെ വാതിലുകള്‍ ഇളകിയ അവസ്ഥയിലാണ്. മുന്‍വശത്താകട്ടെ വെള്ളം കെട്ടിനില്‍ക്കുന്നു. അതിനാല്‍ ഇവിടേക്ക് ആര്‍ക്കും കയറാന്‍പറ്റാത്ത അവസ്ഥയിലാണ്. നാളുകളായി ഈ ശൗചാലയ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന് പതിവ് യാത്രക്കാര്‍ പറയുന്നു.

തിങ്കളാഴ്ച സ്‌കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ധാരാളം പേര്‍ സ്റ്റാന്‍ഡില്‍ എത്തും. അടുത്ത ആഴ്ചയോടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്കായി ശൗചാലയം പൊളിക്കുമെന്നാണ് സൂചന.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മന്ത്രി സജി ചെറിയാനും അറിഞ്ഞു അടൂരിലെ കുഴിയുടെ ആഴം

ജന്മഭൂമി ലേഖകന്‍ രാധാകൃഷ്ണ കുറുപ്പ് അനുസ്മരണം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ