ബൈക്കിലെത്തി മാല മോഷ്ടിച്ച പ്രതി അറസ്റ്റില്‍
അടൂര്‍: ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ച ശേഷം രക്ഷപെട്ട പ്രതിയെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ ഇരുപത്തിയൊന്നാം തീയതി രാവിലെ 08.30 മണിയോടെ പറക്കോട് പന്നിവിഴ റോഡില്‍ റ്റി.ബി ജംഗ്ഷനില്‍ നിന്ന വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന 62000 രൂപ വില വരുന്ന സ്വര്‍ണ്ണമാല ബൈക്കിലെത്തി പൊട്ടിച്ചെടുത്ത ശേഷം രക്ഷപെട്ട കേസിലാണ് എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ വടക്കേകോട്ടയില്‍ എന്ന സ്ഥലത്ത് കൊച്ചേരില്‍ വീട്ടില്‍ സുജിത്തിനെ (37) അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ,കൊല്ലം,പത്തനംതിട്ട ജില്ലകളിലെ നിരവധി CCTV ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും, സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ജയില്‍ മോചിതരായവരെയും കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്.
കളമശ്ശേരി, കുന്നത്തുനാട്, കുറുപ്പംപടി, കിളിമാനൂര്‍,പത്തനംതിട്ട,ചങ്ങനാശ്ശേരി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി വാഹന മോഷണ കേസുകളിലും, സ്ത്രീ പീഡന കേസുകളിലുമടകം പത്തോളം കേസുകളില്‍ പ്രതിയാണ്. 2021 ഫെബ്രുവരി മാസം പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമോഷണ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ശേഷം നാലുമാസം മുന്‍പാണ് ടിയാള്‍ പുറത്തിറങ്ങിയത്. പ്രതി സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതുമായി ബന്ധപ്പെട്ട് സൂചന ലഭിച്ച പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി ഐ.പി.എസ്സിന്റെ നിര്‍ദ്ദേശപ്രകാരം അടൂര്‍ ഡി.വൈ.എസ്.പി ആര്‍.ബിനുവിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രജീഷ്.ടി.ഡി, അടൂര്‍ എസ്.ഐ മനീഷ്.എം, സിവില്‍ പോലീസ് ഓഫീസര്‍ സൂരജ്, പത്തനംതിട്ട ഡി.വൈ.എസ്സ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ ജോബിന്‍ ജോണ്‍, ശ്രീലാല്‍, വിജേഷ്, ഷഫീഖ്, ഉമേഷ് എന്നിവരുണ്ടായിരുന്നു. സമീപകാലത്ത് നടന്ന എല്ലാ മോഷണകേസുകളിലും അതിവേഗം പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അടൂര്‍ പൊലീസിന് സാധിച്ചിരുന്നു.
Your comment?