ഫിജികാര്‍ട്ടിന്റെ വസ്ത്രനിര്‍മ്മാണ ഫാക്ടറി തിരുപ്പൂരില്‍ ആരംഭിച്ചു
തിരുപ്പൂര്‍: ഇന്ത്യയിലെ മുന്‍നിര ഡയറക്ട് സെല്ലിങ് , ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫിജികാര്‍ട്ടിന്റെ വസ്ത്രനിര്‍മ്മാണ ഫാക്ടറിയുടെ ഉദ്ഘാടനം ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു. മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ അനില്‍ സി പി, ഫിജികാര്‍ട്ട് സിഇഒ ജോളി ആന്റണി, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അനീഷ് കെ ജോയ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ എന്‍ ഗുണശേഖരന്‍, രവിചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
നെയ്ത്ത്, പ്രോസസിങ്, ഡൈയിങ് യൂണിറ്റുകളിലായി മുന്നൂറോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളാണ് ഫാക്ടറിയുടെ മറ്റൊരു പ്രത്യേകത. നിലവില്‍ ഇന്ത്യയിലും പുറത്തുമായി 600 ഓളം അഫിലിയേറ്റ്‌സ് ഉള്ള ഫിജികാര്‍ട്ട് 100 കോടി രൂപയാണ് ഇന്‍ഫ്രാസ്ട്രക്ചര്‍, ലോജിസ്റ്റിക്‌സ് ഹബ്ബുകള്‍, ഫിജിസ്റ്റോറുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നീ പ്രോജക്ടുകള്‍ക്കായി മാറ്റി വച്ചിരിക്കുന്നത്.
Your comment?