5:32 pm - Tuesday November 23, 9024

ആമസോണില്‍ വീണ്ടും വന്‍ ഓഫര്‍ വില്‍പന. ‘ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍’

Editor

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് കമ്പനികളിലൊന്നായ ആമസോണില്‍ വീണ്ടും വന്‍ ഓഫര്‍ വില്‍പന. ‘ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍’ ആദായവില്‍പനയെക്കുറിച്ചുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി. ഇലക്ട്രോണിക്സ്, ഫാഷന്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉല്‍പന്നങ്ങള്‍ക്ക് വന്‍ ഇളവുകളാണ് പ്രതീക്ഷിക്കുന്നത്. ചില വിഭാഗങ്ങളില്‍ 80 ശതമാനം വരെയാണ് ഇളവുകള്‍ പ്രതീക്ഷിക്കുന്നത്.

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പനയുടെ തിയതികള്‍ പ്രഖ്യാപിച്ചിട്ടില്ല. തിയതികള്‍ പ്രഖ്യാപിച്ചതിനു ശേഷമായിരിക്കും കൂടുതല്‍ ഓഫര്‍ വിവരങ്ങള്‍ പുറത്തുവിടുക. സ്മാര്‍ട് ഫോണുകള്‍, സ്മാര്‍ട് ടിവി, ലാപ്‌ടോപ്പുകള്‍, സ്മാര്‍ട് വാച്ചുകള്‍, വയര്‍ലെസ് ഇയര്‍ബഡുകള്‍, മറ്റെല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം ആമസോണ്‍ വലിയ കിഴിവ് നല്‍കുമെന്നാണ് വെബ്‌സൈറ്റിലെ ഔദ്യോഗിക ടീസറില്‍ കാണിക്കുന്നത്.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്കൊപ്പം 10 ശതമാനം അധിക കിഴിവ് നല്‍കുന്നതിനായി എച്ച്ഡിഎഫ്‌സി ബാങ്കുമായാണ് ആമസോണ്‍ സഹകരിക്കുന്നത്. ആമസോണ്‍ പേ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഇളവ് ലഭിക്കും. ബജാജ് ഫിന്‍സെര്‍വ് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 1 ലക്ഷം രൂപ വരെ നോ കോസ്റ്റ് ഇഎംഐ ഓഫര്‍ ചെയ്യുന്നുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പനയുടെ ഭാഗമായി ആമസോണ്‍ 25,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഇളവുകളും നല്‍കും. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഒരു ദിവസം മുന്‍പ് തന്നെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലേക്ക് പ്രവേശനം ലഭിക്കും. പ്രൈം അംഗമാകാന്‍ മൂന്ന് മാസത്തേക്ക് 329 രൂപയും ഒരു വര്‍ഷത്തേക്ക് 999 രൂപയും നല്‍കേണ്ടതുണ്ട്.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ 40 ശതമാനം വരെ കിഴിവോടെ വിവിധ ഇലക്ട്രോണിക്‌സ് ആക്സസറികള്‍ ആമസോണില്‍ ലഭ്യമാകും. എക്കോ, കിന്‍ഡില്‍, ഫയര്‍ ടിവി എന്നിങ്ങനെയുള്ള ആമസോണ്‍ ഉല്‍പന്നങ്ങളുടെ മുഴുവന്‍ ശ്രേണിയും ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2021 ല്‍ പ്രതീക്ഷിക്കാം. വില്‍പനയ്ക്കിടെ ആമസോണിലൂടെ എക്സ്‌ക്ലൂസീവ് ലോഞ്ചുകളും നടക്കും. സ്മാര്‍ട് ടിവികള്‍ക്കും മറ്റ് വീട്ടുപകരണങ്ങള്‍ക്കും വന്‍ വിലക്കിഴിവാണ് പ്രതീക്ഷിക്കുന്നത്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കെഫിന്‍ ടെക്നോളജീസില്‍ 310 കോടി രൂപ കൊട്ടക് മഹീന്ദ്ര ബാങ്ക് നിക്ഷേപിക്കും

ഫിജികാര്‍ട്ടിന്റെ വസ്ത്രനിര്‍മ്മാണ ഫാക്ടറി തിരുപ്പൂരില്‍ ആരംഭിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ