കോടതി പരിസരത്തെ മണ്ണു മാറ്റുന്നില്ല; ജില്ലാ കളക്ടറെയും,ആര്‍.ഡി.ഒയെയും ജിയോളജിസ്റ്റിനേയും തഹസീല്‍ദാറിനേയും പ്രതിയാക്കി സിവില്‍ അന്യായം ഫയല്‍ ചെയ്ത് ബാര്‍ അസോസിയേഷന്‍
അടൂര്‍: പുതിയ കോടതി സമുശ്ചയത്തിന്റെ നിര്‍മാണവുമായി ബന്ധപെട്ട് കോടതി പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മാറ്റാത്തതിനെ തുടര്‍ന്ന് ജില്ലാ കളക്ടറെയും,ആര്‍.ഡി.ഒയെയും പ്രതിയാക്കി അടൂര്‍ മുന്‍സിഫ് കോടതിയില്‍ സിവില്‍ അന്യായം ഫയല്‍ ചെയ്തു. ഇവരെ കൂടാതെ ജിയോളജിസ്റ്റിനെതിരെയും തഹസീല്‍ദാര്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ബാര്‍ അസോസിയേഷന് പ്രസിഡന്റ് മണ്ണടി മോഹനും സെക്രട്ടറി എം. പ്രിജിയുമാണ് വാദികളായത്.
2019-ലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. അന്ന് അടിത്തറ കെട്ടുന്നതിനുവേണ്ടി 250 ലോഡ് മണ്ണാണ് എടുത്തത്. ഇത് അടൂര്‍ മുന്‍സിഫ് കോടതിയുടെയും മാജിസ്ട്രേറ്റ് കോടതിയുടെയും സമീപത്തായി കൂട്ടിയിട്ടിരിക്കുകയാണ്. ഇതു കാരണം കോടതി ജീവനക്കാര്‍,അഭിഭാഷകര്‍,കോടതിയില്‍ കേസ് ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ എന്നിവരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ സ്ഥമില്ലാത്ത അവസ്ഥയിലേക്കെത്തി. കോടതിയ്ക്ക് പുറത്ത് റോഡിന്റെ ഇരുവശങ്ങളിലും രാവിലെ തന്നെ മറ്റ് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനാല്‍ ഇവിടെയും നല്ല തിരക്കാണ്. ഇത്തരം പ്രയാസങ്ങള്‍ക്ക് പ്രധാന കാരണം കൂട്ടിയിട്ടിരിക്കുന്ന മണ്ണാണ് എന്നു കാണിച്ചും മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടും അടൂര്‍ ആര്‍.ഡി.ഒ,തഹസീല്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. പക്ഷെ ഒരു നടപടിയും എടുത്തില്ല.
Your comment?