പള്ളിക്കല്‍ വില്ലേജ് ഓഫീസിന്റെ പ്രവത്തനോദ്ഘാടനം സംബന്ധിച്ചുള്ള പരാതി ലഭിച്ചു: കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമാണ്: ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശം ലഭിക്കുന്ന മുറയ്ക്ക് ഏറ്റവും അടുത്ത തീയതിയില്‍ ഉദ്ഘാടനം ചെയ്യും?
പള്ളിക്കല്‍: പണികള്‍ പൂര്‍ത്തിയാക്കി എന്നു പറയുമ്പോഴും പ്രവര്‍ത്തനം ആരംഭിക്കാതെ കിടക്കുന്ന പള്ളിക്കല്‍ വില്ലേജ് ഓഫീസ്. പണികള്‍ പൂര്‍ത്തിയാക്കി എങ്കില്‍ പിന്നെന്താ പ്രവത്തിക്കാത്തത്. ഇത്തരം ചോദ്യവും പരാതിയുമായി പള്ളിക്കലിലെ പൊതുപ്രവര്‍ത്തകനായ രാമാനുജന്‍ കര്‍ത്ത മുഖ്യമന്ത്രിക്ക് ഒരു കത്ത് നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ രാമാനുജന്‍ കര്‍ത്തയ്ക്ക് അടൂര്‍ തഹസീല്‍ദാര്‍ കഴിഞ്ഞ ദിവസം ഒരു വിശദീകരണ കത്തു നല്‍കി.
കത്തിലെ ഉള്ളടക്കം ഇങ്ങനെയാണ്. പള്ളിക്കല്‍ വില്ലേജ് ഓഫീസിന്റെ പ്രവത്തനോദ്ഘാടനം സംബന്ധിച്ചുള്ള പരാതി ലഭിച്ചു. കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമാണ്. ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശം ലഭിക്കുന്ന മുറയ്ക്ക് ഏറ്റവും അടുത്ത തീയതിയില്‍ ഉദ്ഘാടനം ചെയ്യും. ഇതാണ് മറുപടി ലഭിച്ചത്. ഇതില്‍ എല്ലാം സജ്ജം എന്നു പറയുമ്പോഴും ഉദ്ഘാടനത്തിന്റെ തീയതി മാത്രം പറയുന്നില്ല. അടുത്തിടെ കെട്ടിടത്തിന്റെ സ്ഥിതിഗതികള്‍ നോക്കി കാണാന്‍ ജില്ലാ കളക്ടര്‍ എത്തിയിരുന്നു. അന്നും റവന്യു അധികൃതര്‍ ഉടന്‍ ഉദ്ഘാടനം എന്നാണ് പറഞ്ഞിരുന്നത്. ഇവിടെ ഫര്‍ണിച്ചറുകളുടെ അഭാവം നിലനില്‍ക്കുന്നുണ്ട്. കൂടാതെ കുടിവെള്ള പ്രശ്‌നവും. ആനയടി കൂടല്‍ റോഡിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായി ഈ ഭാഗത്തേക്ക് കുടിവെള്ളം എത്തുന്നില്ല. ഇതൊക്കെയാകാം വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ വൈകുന്നതെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്..
Your comment?