ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കായി നടത്തിയ കില പരിശീലനം സമാപിച്ചു
പത്തനംതിട്ട:കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്റെ(കില) ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ത്രിദിന പരിശീലന പരിപാടിയില്‍ ഏറ്റവും കൂടുതല്‍ ഹാജര്‍ രേഖപ്പെടുത്തിയും സജീവ ചര്‍ച്ച നടത്തിയും പത്തനംതിട്ട ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിലെ 16 മെമ്പര്‍മാരില്‍ 15 പേരും ത്രിദിന പരിശീലനത്തില്‍ പൂര്‍ണ്ണമായും പങ്കെടുത്തു.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന് ഉദ്ഘാടനം ചെയ്തു. കില ജില്ലാ ഫെസിലിറ്റേറ്റര്‍ എ.ആര് അജിഷ് കുമാര്‍ പരിശീലന അവലോകനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് രാജി പി.രാജപ്പന്, സ്ഥിരം സമിതി അധ്യക്ഷരായ ജിജി മാത്യു, അജയകുമാര്‍, ലേഖാ സുരേഷ്, ബീനാ പ്രഭ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് നന്ദകുമാര്‍, കില സെന്റര്‍ കോര്‍ഡിനേറ്റര്‍ ഷാന്‍ ഗോപന്, അരുണ്‍ എന്നിവര്‍ സംസാരിച്ചു.
Your comment?