സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്യാതെയെന്ന് പരാതി
തിരുവനന്തപുരം സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്യാതെയെന്ന് പരാതി. ഉന്നത ഉദ്യോഗസ്ഥര്‍ പോലും തീരുമാനം അറിഞ്ഞത് പ്രഖ്യാപനത്തിനുശേഷമാണ്. കോവിഡ് അവലോകനയോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയേയോ ഉദ്യോഗസ്ഥരെയോ വിളിച്ചില്ല.
പ്രൈമറി ക്ലാസുകള്‍ ആദ്യം തുടങ്ങുന്നതിലും ഇവര്‍ക്ക് ആശങ്കയുണ്ട്. നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായത്. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും.
നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുന്‍പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു. പ്രൈമറി ക്ലാസുകള്‍ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
Your comment?