കോണ്‍ഗ്രസില്‍ അച്ചടക്കമാണ് പ്രധാനമെന്ന് പറഞ്ഞ് പുതിയ കെപിസിസി അധ്യക്ഷന്‍ രംഗത്തുവന്നിട്ടു കുറച്ചേ സമയമായിട്ടുള്ളൂ: മൂന്നാറില്‍ ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന്റെ സ്വീകരണ ചടങ്ങില്‍ കോണ്‍ഗ്രസുകാരുടെ തമ്മില്‍ തല്ല്
മൂന്നാര്‍: കോണ്‍ഗ്രസില്‍ അച്ചടക്കമാണ് പ്രധാനമെന്ന് പറഞ്ഞ് പുതിയ കെപിസിസി അധ്യക്ഷന്‍ രംഗത്തുവന്നിട്ടു കുറച്ചേ സമയമായിട്ടുള്ളൂ. എന്നാല്‍, ഈ അച്ചടക്ക വാളൊന്നും അണികളിലേക്ക് എത്തിയെന്ന സൂചനയില്ല. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വാക്കുകള്‍ അവഗണിച്ചു ഇടുക്കിയില്‍ കോണ്‍ഗ്രസുകാര്‍ തമ്മില്‍ തല്ലി.
പുതുതായി ചുമതലയേറ്റ ഡിസിസി പ്രസിഡന്റിനെ സ്വീകരിക്കാനെത്തിയ നേതാക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലും കൂട്ടത്തല്ലിലും കലാശിച്ച്. പ്രദേശത്തെ രണ്ട് നേതാക്കള്‍ കമ്മിലുണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ എത്തുകയായിരുന്നു. നേതാക്കളടക്കം ഒട്ടേറെ പേര്‍ക്കു മര്‍ദനമേറ്റു.
വെള്ളിയാഴ്ച രാത്രി ജിഎച്ച് റോഡിലുള്ള ഐഎന്‍ടിയുസി ഓഫിസിനു മുന്നിലാണ് സംഘര്‍ഷം. ചുമതലയേറ്റ ശേഷം ആദ്യമായി മൂന്നാറിലെത്തിയ ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന് സ്വീകരണം നല്കാന് തോട്ടം തൊഴിലാളികളടക്കം നൂറുകണക്കിനാളുകള്‍ ഈ സമയം ഓഫിസിനു മുന്നിലുണ്ടായിരുന്നു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡി. കുമാറും മാട്ടുപ്പെട്ടി മണ്ഡലം പ്രസിഡന്റ് എ.ആന്‍ഡ്രൂസും തമ്മിലുള്ള പ്രശ്നമാണ് കൂട്ടത്തല്ലിലെത്തിയത്.
Your comment?