ബി.ഡി.കെ ബഹ്റൈന്‍ ചാപ്റ്റര്‍ 2021 -22 വര്‍ഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു

Editor

മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.ഡി.കെ) ബഹ്‌റൈന്‍ ചാപ്റ്റര്‍
വാര്‍ഷിക യോഗം ചേര്‍ന്ന് 48 ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകള്‍ ഇതിനകം സംഘടിപ്പിച്ചതിന്റെയും, വിപുലമായ സ്‌നേഹസംഗമം, ലേബര്‍ ക്യാമ്പുകളില്‍ ഉള്‍പ്പെടെ നടത്തിയ പൊതിച്ചോര്‍ – ബ്ലാന്‌കെറ്റ് – വസ്ത്ര വിതരണങ്ങള്‍ മറ്റ് സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍, ഭാവി പരിപാടികള്‍ എന്നിവ ചര്‍ച്ച ചെയ്തു. 2021 ഡിസംബറിനകം 50 ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകള്‍ പൂര്‍ത്തിയാക്കുവാനുള്ള തീരുമാനം യോഗത്തില്‍ എടുക്കുകയുണ്ടായി. ഒറ്റക്കും, വിവിധ സംഘടനകളുമായി ചേര്‍ന്നുകൊണ്ടുമാണ് ബി.ഡി.കെ. ബഹ്റൈന്‍ ചാപ്റ്റര്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലെക്‌സിലും കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും ബി.ഡി.എഫ് ഹോസ്പിറ്റലിലും രക്ത ദാന ക്യാമ്പുകള്‍ നടത്തിവരുന്നത്. കൂടാതെ ബഹ്റൈന്‍ കേരളീയ സമാജം, ഇന്ത്യന്‍ ക്ലബ്ബ് എന്നിവിടങ്ങളിലും കോവിഡ് കാലത്തിന് മുമ്പ് ബി.ഡി.കെ ബഹ്റൈന്‍ പ്രസ്തുത സംഘടനകളുമായി ചേര്‍ന്ന് കൊണ്ട് ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

കോവിഡ് കാലഘട്ടത്തിലും രക്തദാന ക്യാമ്പുകള്‍ മുടങ്ങാതെ സംഘടിപ്പിച്ചും പ്ലാസ്മ ചികിത്സക്കുള്ള ഡോണര്‍നര്‍മാരെ കണ്ടെത്തുവാനും ബീഡി.കെ ബഹ്റൈന്‍ ചാപ്റ്റര്‍ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നതായും ഏതൊരാള്‍ക്കും രക്തം ആവശ്യമായി വരുന്ന പക്ഷം അടിയന്തിരമായി ഏത് സമയത്തും രക്തം എത്തിക്കുവാനും ബി.ഡി.കെ പ്രവര്‍ത്തകര്‍ എത്തിച്ചേരാറുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ബ്ലഡ് ഡോണേഴ്‌സ് കേരള സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സനല്‍ ലാല്‍, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗവും, ബഹ്റൈന്‍ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥിരം ക്ഷണിതാവുമായ ബിജു കുമ്പഴ എന്നിവര്‍ പങ്കെടുത്ത വാര്‍ഷികയോഗം 2021 – 22 വര്‍ഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

രക്ഷാധികാരി
ഡോ: പി.വി. ചെറിയാന്‍

ചെയര്‍മാന്‍
കെ.ടി. സലീം

സ്‌പെഷ്യല്‍ ഇന്‍വൈറ്റി:
ബിജു കുമ്പഴ (ജിസിസി കോര്‍ഡിനേറ്റര്‍)

പ്രസിഡന്റ്
ഗംഗന്‍ തൃക്കരിപ്പൂര്‍

വൈസ് പ്രസിഡന്റ്;
മിഥുന്‍
സിജോ

ജനറല്‍ സെക്രട്ടറി
റോജി ജോണ്‍

സെക്രട്ടറി
അശ്വിന്‍
രെമ്യ ഗിരീഷ്

ട്രെഷറര്‍
ഫിലിപ്പ് വര്‍ഗീസ്

ലേഡീസ് വിങ് കണ്‍വീനര്‍സ്:
ശ്രീജ ശ്രീധരന്‍,
രേഷ്മ ഗിരീഷ്

ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ചീഫ് കോര്‍ഡിനേറ്റര്‍:
സുരേഷ് പുത്തന്‍ വിളയില്‍.

ക്യാമ്പ് കോര്‍ഡിനേറ്റര്‍സ്:
സാബു അഗസ്റ്റിന്‍
രാജേഷ് പന്മന
ജിബിന്‍ ജോയി.

മീഡിയ വിങ് കണ്‍വീനര്‍സ്:
സുനില്‍ , ഗിരീഷ് കെവി

എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ്:
ഗിരീഷ് പിള്ള
ആനി എബ്രഹാം
അസീസ് പള്ളം
വിനീത വിജയന്‍

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇന്ത്യ-കുവൈത്ത് മെഡിക്കല്‍ മേഖലയില്‍ സഹകരണം മെച്ചപ്പെടുത്തും

ഒമാനില്‍ രണ്ട് ഡോസ് വാക്സീനേഷനുകള്‍ക്കിടയിലെ കാലാവധി ആറാഴ്ചയില്‍ നിന്ന് നാലാഴ്ചയായി കുറച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ