ജനറല്‍ കോച്ചില്ലാത്ത റിസര്‍വേഷന്‍ തീവണ്ടികളില്‍ ടിക്കറ്റ് കിട്ടാതെ സ്ഥിരംയാത്രക്കാര്‍ പുറത്ത്

Editor
file

കണ്ണൂര്‍: ജനറല്‍ കോച്ചില്ലാത്ത റിസര്‍വേഷന്‍ തീവണ്ടികളില്‍ ടിക്കറ്റ് കിട്ടാതെ സ്ഥിരംയാത്രക്കാര്‍ പുറത്ത്. തിരക്ക് കാരണം സ്റ്റേഷനിലും ക്വാട്ട കൂട്ടാതെ ഓണ്‍ലൈനിലും അവര്‍ വെയിറ്റിങ്ങിലായി. സേവനനികുതിഭാരം താങ്ങാനാകാതെ ഓണ്‍ലൈന്‍ വിട്ട് കൗണ്ടര്‍ ടിക്കറ്റിന് എത്തിയവര്‍ പുറത്താണ്.

യു.ടി.എസ്. ആപ്പും എ.ടി.വി.എം. മെഷീനും ജനസാധാരണ്‍ ടിക്കറ്റ് കൗണ്ടറും ഇല്ലാത്തതിനാല്‍ മുഴുവന്‍ യാത്രക്കാരും സ്റ്റേഷന്‍ കൗണ്ടറിലാണ്. സ്റ്റേഷനില്‍ റിസര്‍വേഷന്‍ ടിക്കറ്റിന് അധികനികുതി ഒഴിവാകുമെങ്കിലും നീണ്ട തിരക്ക് കാരണം ഒന്നിലധികം ടിക്കറ്റ് കിട്ടാറില്ല. ഐ.ആര്‍.സി.ടി.സി. ഓണ്‍ലൈന്‍ ടിക്കറ്റിനുള്ള നിയന്ത്രണം നീക്കിയില്ല.

ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ടിക്കറ്റ് പരിധി ഒരുമാസം ആറില്‍ നിന്ന് 50-ലേക്ക് ഉയര്‍ത്താനുള്ള ശുപാര്‍ശ നടപ്പാക്കാത്തത് വലിയ തിരിച്ചടിയായി.ദക്ഷിണ റെയില്‍വേ ചെന്നൈ ഓഫീസില്‍നിന്ന് മാസങ്ങള്‍ക്ക് മുമ്പ് കത്തയച്ചിരുന്നു. പിന്നീട് മൂന്നുതവണ ഓര്‍മിപ്പിച്ചിട്ടും ബോര്‍ഡ് മുഖംതിരിച്ചു. ഐ.ആര്‍.സി.ടി.സി. അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തവര്‍ക്ക് 12 ടിക്കറ്റ് കിട്ടും. ഇതുകൊണ്ട് സ്ഥിരം യാത്രക്കാരുടെ ഒരുവശത്തേക്കുള്ള യാത്രയ്ക്കുപോലും തികയില്ല.

ദീര്‍ഘദൂരയാത്രയ്ക്കും 100 രൂപയ്ക്ക് കീഴിലുള്ള ചെറുദൂരയാത്രയ്ക്കും ഒരുപോലെ സേവനനിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് പാസഞ്ചര്‍ അസോസിയേഷനുകള്‍ ആവശ്യപ്പെട്ടു. ജനറല്‍ കോച്ചുകള്‍ അനുവദിക്കുംവരെ ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ടിക്കറ്റ് നിയന്ത്രണം ഒഴിവാക്കണം എന്നതും പ്രധാന ആവശ്യമാണ്. ബാങ്ക് വഴി ഓണ്‍ലൈന്‍ പേമെന്റ് വരുമ്പോള്‍ അതിന്റെ സെക്യൂരിറ്റിക്കും മറ്റുമായി സേവനനികുതി ഏര്‍പ്പെടുത്തേണ്ടിവരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.

രാവിലെ മംഗളൂരു-ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള സ്ഥിരംയാത്രക്കാര്‍ക്ക് ഒരു അണ്‍ റിസര്‍വ്ഡ് വണ്ടിപോലുമില്ല. പരശുറാം അടക്കം റിസര്‍വേഷനാണ്. കൗണ്ടറില്‍ 45 രൂപയുള്ള സിറ്റിങ് റിസര്‍വേഷന് ഓണ്‍ലൈനില്‍ 62 രൂപയാണ്. അതായത് 45 രൂപ ടിക്കറ്റിന് 39 ശതമാനം സര്‍വീസ് ചാര്‍ജ്. ഓണ്‍ലൈനില്‍ ഒരു ഐ.ഡി.യില്‍നിന്ന് ഒരുമാസം ആറ്് ടിക്കറ്റ് (ആധാര്‍ ലിങ്ക് ചെയ്താല്‍ 12) മാത്രമേ എടുക്കാനാകു. ഇതു രണ്ടും കിട്ടാതെ കൗണ്ടര്‍ വഴി തത്കാല്‍ എടുത്താല്‍ 75 രൂപ നല്‍കണം.

കണ്ണൂരില്‍നിന്ന് കോഴിക്കോടുവരെ (89 കിലോമീറ്റര്‍) യാത്ര ചെയ്യുന്ന ഒരാള്‍ക്ക് ഒരുമാസം 20 ദിവസം യാത്ര ചെയ്താല്‍ ചുരുങ്ങിയത് 3000 രൂപയെങ്കിലും ആകും. കൗണ്ടര്‍ ടിക്കറ്റിന് 65 രൂപയാണ്. ഓണ്‍ലൈനില്‍ 83 രൂപയും. മെയില്‍ ആണെങ്കില്‍ ഇത് യഥാക്രമം 80 രൂപയും 98 രൂപയും ആണ്. കേരളത്തില്‍ മംഗളൂരു-ചെന്നൈ എഗ്മോര്‍ ഒഴികെ മുഴുവന്‍ എക്സപ്രസ് വണ്ടികളും ഓടുന്നുണ്ട്. മെമുവിലും രണ്ട് അണ്‍ റിസര്‍വ്ഡ് എക്സപ്രസിലും മാത്രമാണ് ജനറല്‍ കോച്ചുള്ളത്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മുംബൈയില്‍നിന്നും എത്തിച്ച കൂറ്റന്‍ കാര്‍ഗോയുടെ യാത്രയ്ക്കു താല്‍ക്കാലിക തടസം

കേരളത്തിന് 32,000 കോടി രൂപയുടെ വരുമാനം കുറയുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍

Your comment?
Leave a Reply