കോവിഡ് വ്യാപനത്തോത് കൃത്യമായി കണ്ടെത്താന്‍ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തോത് കൃത്യമായി കണ്ടെത്താന്‍ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തും. സാമൂഹിക സമ്പര്‍ക്കത്തിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ രോഗലക്ഷണങ്ങളില്ലെങ്കിലും ആന്റിജന്‍ പരിശോധന നടത്തും.
80 ശതമാനത്തിനുമുകളില്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയായ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങളിലും രോഗലക്ഷണമുള്ള എല്ലാവര്‍ക്കും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തും. 80 ശതമാനത്തിനു താഴെ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയ ജില്ലകളിലും തദ്ദേശസ്ഥാപന പ്രദേശങ്ങളിലും നിലവിലെ പരിശോധനാ രീതി തുടരും. ജില്ലകളിലെ വാക്‌സിനേഷന്‍ നില അടിസ്ഥാനമാക്കി ഇറക്കിയ പുതിയ മാര്‍ഗരേഖയിലാണ് ഇക്കാര്യം പറയുന്നത്.
രണ്ട് ഡോസ് വാക്‌സിനെടുത്ത് രണ്ടാഴ്ച കഴിഞ്ഞവരെ രോഗലക്ഷണമില്ലെങ്കില്‍ പരിശോധനയില്‍നിന്ന് ഒഴിവാക്കും. രോഗം സ്ഥിരീകരിച്ച് രണ്ട് മാസത്തിനകം ഉള്ളവരെയും ഒഴിവാക്കും. വാക്‌സിന്‍ എടുക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് എടുത്ത പശ്ചാത്തലത്തിലാണ് നടപടികള്‍ പുതുക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
Your comment?