പ്രൈഡ്‌സ് ഓഫ് ഏറത്ത്’ മെറിറ്റ് ഫെസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ്
അടൂര്‍: കോവിഡ് മഹാമാരിയുടെ കാലത്ത് ജീവിതത്തിലെ പ്രതിബദ്ധങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയം നേടിയത് പ്രശംസനീയമെന്ന് ഡിസിസി വൈസ് പ്രസിഡന്റും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ റോബിന്‍ പീറ്റര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ഏറത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘പ്രൈഡ്‌സ് ഓഫ് ഏറത്ത്’ മെറിറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജന: സെക്രട്ടറി ചൂരക്കോട് ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം സി. കൃഷ്ണകുമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന: സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ട ,കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരന്‍, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് റിനോ പി. രാജന്‍. മറിയമ്മ തരകന്‍ ,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അഡ്വ.രാജീവ്, ഷാജി അലക്‌സാണ്ടര്‍, എന്‍.എസ്.യു.ഐ മുന്‍ മാദ്ധ്യമ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ തൗഫീക്ക് രാജന്‍, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് ഫെന്നി നൈനാന്‍, എല്‍സി ബെന്നി, നിമേഷ് രാജ്, ബിഥുന്‍ എന്നിവര്‍ പ്രസംഗിച്ചു.
Your comment?