കോവിഷീല്‍ഡ് വാക്സീന്‍ സ്വീകരിച്ചവര്‍ക്കും ഒമാനിലേക്ക് വരാം
മസ്‌കത്ത്: ഒമാനില്‍ 101 പേര്‍ കൂടി കോവിഡ് ബാധിതരായതായി സുപ്രീം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ട് രോഗികള്‍ കൂടി മരിച്ചു. രോഗമുക്തി നിരക്ക് 96.5 ശതമാനമായി ഉയര്‍ന്നു.അതേസമയം, എട്ടു വാക്സീനുകള്‍ക്ക് ഒമാന്‍ അംഗീകാരം നല്‍കിയതായി ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആസ്ട്രാസെനക/കോവിഷീല്‍ഡ്, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, ആസ്ട്രാസെനക/ഓക്‌സഫഡ്, മൊഡേണ, ഫൈസര്‍/ബയോടെക്, സിനോഫാം, സിനോവാക്, സുപ്ടുനിക് വാക്സീനുകള്‍ക്ക് സ്വീകരിച്ചവര്‍ക്ക് ഒമാനിലേക്ക് പ്രവേശനം അനുവദിക്കും.
8,570,000 ഡോസ് വാക്സീന്‍ ഒമാന്‍ ഇതിനോടകം സ്വന്തമാക്കി. കോവിഡ് പ്രതിരോധ കുത്തിവയ്പ് വ്യാപിപ്പിച്ചത് മരണ നിരക്ക് കുറയുന്നതിനും ആശുപത്രികളില്‍ രോഗികള്‍ കുറയുന്നതിനും കാരണമായി. ഒമാനില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ല. എന്നാല്‍, സമൂഹത്തിന്റെ സുരക്ഷക്ക് ഇതു നമ്മുടെ ഉത്തരവാദിത്തമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
Your comment?