ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം പോലീസ് ഉദ്യോഗസ്ഥര്‍ പക്ഷം ചേരുന്ന അസുഖകരമായ പ്രവണത: സുപ്രീം കോടതി

Editor

ന്യൂഡല്‍ഹി: ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം പോലീസ് ഉദ്യോഗസ്ഥര്‍ പക്ഷം ചേരുന്ന അസുഖകരമായ പ്രവണത സ്ഥിരമായി കണ്ടുവരുന്നുണ്ടെന്ന് സുപ്രീം കോടതി. പല സംസ്ഥാനങ്ങളിലും രാഷ്ട്രീയ പ്രേരിതമായ കേസുകളും അന്വേഷണങ്ങളും നടക്കുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണം.

ഭരിക്കുന്ന പാര്‍ട്ടിയുടെ ഗുഡ് ബുക്കില്‍ കയറിപ്പറ്റാനായി ചില പോലീസ് ഉദ്യോഗസ്ഥര്‍ അധികാരത്തെ ദുര്‍വിനിയോഗം ചെയ്യുന്നുണ്ടെന്നും രാഷ്ട്രീയ എതിരാളികളെ പലതരത്തില്‍ പീഡിപ്പിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ കര്‍ശനമായി നിയമത്തിനനുസൃതമായി പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഛത്തീസ്ഗഢില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ രാജ്യദ്രോഹക്കുറ്റം ഫയല്‍ ചെയ്ത കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. 1994 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഗുര്‍ജിന്ദര്‍ പാല്‍ സിങ് ആണ് തനിക്കെതിരേ ഫയല്‍ ചെയ്ത രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് ഉദ്യോഗസ്ഥനെതിരേയുള്ള കുറ്റം. എന്നാല്‍ താന്‍ മുന്‍ ബിജെപി സര്‍ക്കാരുമായി അടുപ്പത്തിലായിരുന്നുവെന്ന കാരണത്താല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നാണ് ഗുര്‍ജിന്ദര്‍ പാല്‍ സിങ്ങിന്റെ ആരോപണം.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസിന്റെ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്ന് കേന്ദ്രം

തിങ്കളാഴ്ച മുതല്‍ നടത്തിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ