മലിനീകരണ നിയന്ത്രണ ബോര്‍ഡിനെയും സ്വാധിനിക്കാന്‍ മന്ത്രിതല ഇടപെടല്‍ എന്ന് ആക്ഷേപം;വിവാദം അവസാനിക്കാതെ കിന്‍ഫ്രാ പാര്‍ക്കിലെ ടാര്‍ മിക്‌സിങ്ങ് പ്ലാന്റ്
അടൂര്‍: ഏനാദിമംഗലം കിന്‍ഫ്ര പാര്‍ക്കില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ സഹോദരന്‍ ടാര്‍ മിക്‌സിങ്ങ് പ്ലാന്റ് സ്ഥാപിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല. ഏറ്റവും ഒടുവില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും ആക്ഷേപം ഉയരുന്നു.നേരത്തെ എന്തൊക്കെയാണ് പ്ലാന്റ് ഉടമ ചെയ്യേണ്ടത് എന്ന് സൂചിപ്പിക്കുന്ന പട്ടിക അക്കമിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ ആര്‍ഡിഓ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്ലാന്റ് ഉടമക്ക് കൈമാറിയിരുന്നു. ഇതില്‍ പബ്ലിക്ക് ഹിയറിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങളുണ്ട് ,രാജസ്ഥാനില്‍ നിന്ന് കൊണ്ടുവന്ന മെഷിനറികള്‍ പ്ലാന്റ് നിര്‍മ്മിക്കുന്ന സ്ഥലത്ത് ഇറക്കി വയ്ക്കാന്‍ കോടതിയില്‍ നിന്ന് കലഞ്ഞൂര്‍ മധു പോലീസ് സംരക്ഷണത്തിന് ഉത്തരവ് നേടിയിരുന്നു.എന്നാല്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാതെ പ്ലാന്റ് സ്ഥാപിക്കല്‍ നടക്കില്ലെന്നാണ് യോഗത്തിന്റെ പൊതു അഭിപ്രായമായി മുന്നോട്ടു വന്നത്.
30.06.2021 ല്‍ ഇളമണ്ണൂര്‍ കൈപ്പള്ളില്‍ വീട്ടില്‍ റ്റി.അനീഷ് കുമാര്‍ വിവരാക നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍ ലഭിച്ച മറുപടിയില്‍ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആണ്. അവരുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഈ യൂണിറ്റിന് കിന്‍ഫ്രാ പാര്‍ക്കില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കിന്‍ഫ്രാ എംഡി പറയുന്നു.
ഈ വ്യവസായം ആരംഭിക്കുന്നതിനായി കിന്‍ഫ്ര 7.04 ഏക്കര്‍ ഭൂമി 30 വര്‍ഷത്തെ പാട്ടത്തിനാണ് അനുവദിച്ചിരിക്കുന്നതെന്നും മറുപടിയില്‍ പറയുന്നു.
ഇതോടെ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ സ്വാധീനിക്കാന്‍ ഉന്നത തല ഇടപെടലുകള്‍ ഉണ്ടായതായി സംശയിക്കുന്നതായ് ആക്ഷേപം ഉയരുന്നുണ്ട്.
Your comment?